Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ചാലക്കുടി പുഴക്കരയില്‍ പുനര്‍ജ്ജനിക്കുന്ന നാട്ടിന്‍പുറം; രസ

31 JANUARY 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

തൃശ്ശൂരിന്റെ നഗരാതിര്‍ത്തി പിന്നിട്ട് മേലൂരിലെ ചാലക്കുടി പുഴയുടെ കരയിലെ രസയിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ പിറകിലേക്കെത്തിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് സ്വഭാവികം മാത്രം. കാരണം ഇവിടെ ദാസ് ശ്രീധറെന്ന മലയാളി പോയകാലത്തിനെ മനഃപ്പൂര്‍വ്വം സൃഷ്ടിക്കുകയാണ്. ഇന്നലെകളില്‍ നിന്നും പെറുക്കിയെടുത്ത പ്രിയപ്പെട്ടതിനെയൊക്കെ ദാസ് ശ്രീധര്‍ ചാലക്കുടി പുഴയുടെ കരയില്‍ പുനഃസൃഷ്ടിച്ചു. അതിന് പേരും നല്‍കി രസ ഗുരുകുല്‍. എന്താണ് രസയെന്ന് ചോദിച്ചാല്‍ ദാസ് ശ്രീധര്‍ പറയും ഇതൊരു കേരളാ ഗ്രാമമാണ്. റിസോര്‍ട്ട് ആണോ, വീടാണോ, സ്‌കൂള്‍ ആണോയെന്ന് ചോദിച്ചാല്‍...എല്ലാത്തിനും ഉത്തരം അതെയെന്നാണ്.. കാരണം എല്ലാമുണ്ട് രസയില്‍.

എന്താണ് രസ ഗുരുകുല്‍ ,കേളത്തിന്റെ ഭക്ഷണത്തോടുള്ള ഭക്തിയും പ്രണയവും മൂത്ത് രസയെന്ന ഭക്ഷ്യ ശൃംഖല തുടങ്ങി അത് പിന്നെ ലോകത്തിന്റെ നെറുകയിലേക്കും പടര്‍ന്ന് പന്തലിച്ചപ്പോള്‍ അതിലൊന്നിനെ മലയാളത്തിന്റെ മണ്ണില്‍ നടാനും, മറന്നു തുടങ്ങുന്ന ഭക്ഷണ ശീലങ്ങളെ മലയാളിയ്ക്ക് തിരിച്ചു നല്‍കാനും ദാസ് ശ്രീധര്‍ എന്ന മലയാളി നടത്തുന്ന ഒരു എളിയ ശ്രമം എന്നു ചുരുക്കി പറയാം.

രസയുടെ ഗെയ്റ്റ് തുറക്കുമ്പോള്‍ പൂച്ചെടികള്‍ അതിരിടുന്ന ചെമ്മണ്‍ പാതയാണ്. അതിലൂടെ നടക്കുമ്പോള്‍ കാണാം ഒരു കാലത്ത് നാട്ടിന്‍പുറങ്ങളുടെ മുഖമായിരുന്ന ചായക്കട... വീണ്ടും നമ്മുടെ മനസിനെ വിസ്മയിപ്പിച്ച് ഒരു ഭാഗത്ത് കാളവണ്ടിയും മറുഭാഗത്ത് കാളക്കുട്ടന്മാര്‍ എണ്ണ ചക്കിലാട്ടുന്നതും കാണാം... ഇതെന്താ കാളവണ്ടിയുഗത്തിലെത്തിയോ എന്നു വിസ്മയം തോന്നാം... ഇത് മാത്രമല്ല.. കൊല്ലന്റെ ആലയും കുശവന്റെ പാത്രനിര്‍മാണവും, എന്തിന് ഉരുളിപോലും രസയില്‍ ഉണ്ടാക്കുന്നുണ്ട്...!

30 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന രസയിലെ ഓരോ കെട്ടിടങ്ങളും കേരളീയ വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ചതാണ്. മുഖമണ്ഡപവും ചാരുപടിയും, നടുമുറ്റവുമുള്ള തനി നാടന്‍ കെട്ടിടങ്ങള്‍. ആര്‍ക്കിടെക്റ്റ് ജയന്‍ ബിലാത്തിക്കുളമാണ് കെട്ടിടങ്ങളുടെ ശില്‍പി. കാലിത്തൊഴിത്തിനു പോലും ആര്‍ക്കിടെക്ച്ചര്‍ ഫിനിഷിംഗ് നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്.

ഇന്റീരിയര്‍ അലങ്കരിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്കും ശില്‍പ്പങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് പഴമയുടെ മനോഹാരിത പകരുന്ന തൂണുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് ഫെറോ സിമന്റാണ്.കടച്ചിക്കാലുകളും കളര്‍ ഗ്ലാസുകളുമാണ് ജനലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കിളിവാതിലുകള്‍ അടക്കം കേരളീയ ശൈലിയുള്ള എലമെന്റുകള്‍ പരമാവധി നല്‍കിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം. നിലത്തുവിരിച്ച ടൈലുകള്‍ പോലും പഴയ മാതൃകയില്‍ ഉള്ളതാണ് നല്‍കിയിരിക്കുന്നത്. ഗ്രാമത്തെ മാത്രമല്ല കേരള ഗൃഹനിര്‍മാണ രീതികളെക്കൂടിയാണ് ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

രസയുടെ മുറ്റത്തുള്ള കൂത്തമ്പലത്തിലിരുന്നു മഴപെയ്യുന്നത് കാണണം..പ്രഭാതത്തില്‍ ഇവിടെ ഇരുന്നു യോഗചെയ്യണം..വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്നു സിന്ദൂരം ചൂടിയ ചാലക്കുടി പുഴയെ കാണണം.. ആര്‍ക്കും മനസു നിറയാന്‍ രസയിലെ ഈ വിഭവങ്ങള്‍ ധാരാളമാണ്. ചാലക്കുടി പുഴയെ അടുത്തുകാണാന്‍ മറ്റൊരു ബാല്‍ക്കണിയും രസയില്‍ നിര്‍മിച്ചിട്ടുണ്ട്.

നല്ലൊരു കൃഷിയിടം കൂടിയാണ് രസ ഗുരുകുല്‍. ഇവിടുത്തെ മണ്ണില്‍ വിളയുന്ന സുഗന്ധ വ്യജ്ഞനങ്ങളാണ് രുചിമുകുളങ്ങളെ ത്രസിപ്പിയ്ക്കുന്ന മസാലകൂട്ടുകളാകുന്നത്.നെല്ലുമുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ ഇവിടെ കൃഷിചെയ്യുന്നുണ്ട്.

അതെ ഇതൊരു കേരളഗ്രാമമാണ്, മണ്മറഞ്ഞു തുടങ്ങുന്ന മലയാളത്തെ പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാന്‍ ആര്‍ക്കും രസയിലേക്കെത്താം.... ഇവിടുത്തെ പ്രകൃതിയെ അറിയാം...പാചകം പഠിയ്ക്കാം ഭക്ഷണം കഴിക്കാം..പുലര്‍ച്ചെ നിങ്ങളെ വിളിച്ചുണര്‍ത്തുന്നത് തൊഴുത്തിലെ കാലിക്കുട്ടന്മാരാകും.. ചാലക്കുടിപ്പുഴയെ സിന്ദൂര വര്‍ണം ചാലിച്ച് വൈകിട്ട് സൂര്യന്‍ വിടപറയുമ്പോള്‍ നിറഞ്ഞ മനസോടെ നിങ്ങള്‍ക്കും മടങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകസഭാ തെരഞ്ഞെടുപ്പ്... വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം  (1 hour ago)

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (2 hours ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (2 hours ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (4 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (4 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (5 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (5 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (5 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (5 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (5 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (5 hours ago)

എന്തൊരു നാണക്കേട്...  (5 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (5 hours ago)

Malayali Vartha Recommends