Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കോട്ട; അട്ക്ക കോട്ട

13 MARCH 2018 03:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് നിലവിലുള്ള കോട്ട കുമ്പള ആരിക്കാടി കോട്ടയാണെന്നാണ് ജില്ലാ പഞ്ചായത്ത് 18 വര്‍ഷം മുന്‍പ് ഇറക്കിയ 'കാസര്‍കോട് ചരിത്രവും സമൂഹവും' എന്ന ഗ്രന്ഥം പറയുന്നത്. എന്നാല്‍ അതു ശരിയല്ലെന്നതിനു ചരിത്ര സാക്ഷ്യമാണ് മംഗല്‍പാടി പഞ്ചായത്തില്‍ ഷിറിയ വില്ലേജിലെ അട്ക്ക കോട്ട.

റവന്യു അധികൃതരുടെ രേഖകളില്‍ ഷിറിയ പുഴയോരത്തുള്ള അട്ക്ക കോട്ടയുടെ വിസ്തീര്‍ണത്തെക്കുറിച്ചു തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്കും ഇവിടെ കോട്ടയുണ്ടെന്നറിയില്ല. അതു കാടുമൂടിയ പ്രദേശമാണെന്നു മാത്രം. 6.07 ഏക്കറാണെന്നു റവന്യു രേഖകളില്‍ കാണുമ്പോള്‍ 8.40 ഏക്കര്‍ ആണു കോട്ട കിടക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയെന്നു സമീപവാസികളുടെ പക്ഷം. ഏതായാലും 6.07 ഏക്കര്‍ കോട്ട സ്ഥലം റവന്യു സ്ഥലമായി നിലനില്‍ക്കുന്നുവെന്നത് ആശ്വാസം.

മറ്റു കോട്ടകളുടേതു പോലെ കോട്ടസ്ഥലം അന്യാധീനപ്പെട്ടിട്ടില്ല. ഏതാനും കിണറുകളും കിടങ്ങുകളും കോട്ടയില്‍ നിന്നു ഷ്റിയ പുഴയിലേക്കു തുറന്നുകിടക്കുന്ന ഗുഹകളും അട്ക്ക കോട്ടയിലുണ്ടെന്നു സമീപവാസികള്‍ പറയുന്നു. മുള്ളുള്‍പ്പെടെയുള്ള കാടുകള്‍ മുടിയ കോട്ടയുടെ അകത്തളത്തിലേക്കു പ്രവേശിക്കാനാകുന്നില്ല. മണ്‍പുറ്റുകളും ധാരാളം. പീരങ്കി സ്ഥാപിച്ചതിന്റെ അടയാളമായി പലയിടങ്ങളിലായി പീരങ്കി ദ്വാരങ്ങള്‍ ഇപ്പോഴും അടയാതെ കിടപ്പുണ്ട്. പുറമേ നിന്ന് ഇതു കാണാം.

ഏകശിലാ ഭിത്തിയിലും ചെത്തുകല്ലുകള്‍ കൂട്ടിക്കെട്ടിയുമായിട്ടാണു കോട്ട പണിതിട്ടുള്ളത്. ചുറ്റും രണ്ടു മീറ്ററോളം വീതിയിലും താഴ്ചയിലും കനാല്‍. ഇതു കടന്ന് അഞ്ചു മീറ്റര്‍ ഉയരത്തിലാണു കോട്ടമതില്‍. കാടുമൂടപ്പെട്ട കോട്ടയും പരിസരവും ഔഷധസസ്യങ്ങളുടെ കലവറയാണ്. പടയോട്ടത്തിനും സുരക്ഷാ താവളമായി ഉപയോഗിച്ചതിന്റെയും അവശിഷ്ടങ്ങളും സാമഗ്രികളും കാണാം. പല ഭാഗങ്ങളും ഇടിഞ്ഞുവീണു കിടക്കുന്നുണ്ട്. എന്നാല്‍ ചരിത്ര സ്മാരകമായി കോട്ടയും പരിസരവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

കോട്ടയിലെത്തിയാല്‍ കോട്ടയെ തഴുകിയൊഴുകുന്ന ഷിറിയ പുഴ രണ്ടു കിലോമീറ്റര്‍ അകലെയുള്ള കടലില്‍ ചേരുന്നതിന്റെയും ഇച്ചിലംകോട്, ബംബ്രാണ, ഷിറിയ പ്രദേശങ്ങളുടെ ഹരിതഭംഗിയും ആകാശക്കാഴ്ചയും സൂര്യോദയവും അസ്തമയവും ഉള്‍പ്പെടെ കാണാനാകും. കാടുമൂടിയതിനാല്‍ ഈ കാഴ്ചയ്ക്കു വഴിയില്ലാതായി. കോട്ടയ്ക്കകത്തേക്കു കയറുകയെന്നതും ദുഷ്‌കരമായി.

കുമ്പള ആരിക്കാടി കോട്ടയ്ക്കും ബന്തിയോടിനും ഇടയില്‍ ദേശീയപാതയില്‍ മുട്ടത്തു നിന്ന് ഒന്നര കി.മീറ്റര്‍ കിഴക്കാണ് അട്ക്ക കോട്ട. ഷിറിയ പുഴയുടെ വടക്കു കിഴക്കായിട്ടാണ് ചരിത്ര സ്മാരകമായി മറഞ്ഞുകിടക്കുന്ന കോട്ട. കോട്ടയുടെ പഴക്കം എഴുന്നൂറോളം വര്‍ഷം പഴക്കമുള്ളതായിരിക്കാം കോട്ടയെന്ന് അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന മലര്‍ ജയറാം റായ് പറയുന്നു. ജലഗതാഗതം വഴി വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്ന കാലത്ത് പോര്‍ച്ചുഗീസുകാരുമായി നടത്തിയ ചെറുത്തുനില്‍പിന്റെ കഥകള്‍ തോറ്റംപാട്ടുകളിലുണ്ട്.

കെളദി രാജവംശത്തിന്റെയോ ഇക്കേരി രാജവംശത്തിന്റെയോ കാലത്തായിരിക്കാം കോട്ട പണിതത്. രാമക്ഷത്രിയ, കോട്ടെയാരു വിഭാഗത്തില്‍പെട്ട കുടുംബങ്ങളുടെ കണ്ണിയായി ഒരു കുടുംബം ഇപ്പോഴും ബത്തേരിക്കല്‍ കടപ്പുറത്ത് താമസമുണ്ട്. കോട്ട കാവലിനു നിയോഗിച്ചവരുടെ പിന്തുടര്‍ച്ചക്കാരായിരിക്കാം ഈ കുടുംബം. കോട്ടയുടെ സമീപത്തുള്ള മൈതാനം പോലെയുള്ള സ്ഥലമുണ്ട്. ഇതു കുതിര പടയോട്ടം നടത്തുന്നതിനുള്ള പരിശീലന കേന്ദ്രമായി ഉപയോഗിച്ചതായിരിക്കാമെന്നു പറയുന്നു. ഈ സ്ഥലം ഇപ്പോള്‍ സ്വകാര്യഭൂമിയാണ്. കോട്ടയുടെ സ്ഥലം 8.40 ഏക്കര്‍ ഉണ്ടായിരുന്നുവെന്നു പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍റഹ്മാന്‍ ബന്തിയോട് പറയുന്നു. കോട്ടയും പരിസരവും സംരക്ഷിച്ചു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. ഇതിനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (4 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (16 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (24 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (43 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (1 hour ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (3 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends