Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ മണ്ഡലപൂജ തൊഴുത് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി, ക്ഷേത്രനട അടച്ചു

28 DECEMBER 2015 08:31 AM IST
മലയാളി വാര്‍ത്ത.

More Stories...

  ശരണം വിളിയുമായി ഭക്തര്‍.... മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും...

ഒരുക്കങ്ങള്‍ തകൃതിയില്‍.... മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ തകൃതിയിലാക്കുന്നു...

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്.... ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും

കഠിനവ്രതത്തോടെ ശബരിമല ശാസ്താവിനെ കാണാന്‍ പതിനെട്ട് പടവുകള്‍ കടന്നെത്തിയ ഭക്തലക്ഷങ്ങള്‍ മണ്ഡലപൂജ തൊഴുതു. ഭക്തിയുടെ പ്രഭാപൂരം നിറഞ്ഞ അന്തരീക്ഷത്തില്‍ മിന്നിത്തിളങ്ങിയ ശബരീശന്റെ പുണ്യരൂപവും മനസിലേറ്റി തീര്‍ഥാടകര്‍ മലയിറങ്ങി. മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. 

ഇന്നലെ രാവിലെ ഒന്‍പതോടെയാണ് നെയ്യഭിഷേകം പൂര്‍ത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ആദ്യം 25 കലശമാടി. ആഘോഷമായ പ്രദക്ഷിണത്തോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം കഴിച്ചു. പിന്നെയായിരുന്നു ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവന്ന തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ. അങ്കി ചാര്‍ത്തി കുംഭംരാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മണ്ഡലപൂജ നടത്തിയപ്പോള്‍ തങ്കശോഭയില്‍ മിന്നിത്തിളങ്ങിയ അയ്യപ്പ സ്വാമിയുടെ ദിവ്യരൂപം ഭക്തര്‍ക്ക് സുകൃത ദര്‍ശനമായി. 
ഈ സമയം ശരണംവിളികളും മണിനാദങ്ങളും അന്തരീക്ഷത്തെ അവാച്യമായ അനുഭൂതിയിലാറാടിച്ചു. 

രാത്രി അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി നട അടച്ചു. മകരവിളക്ക് തീര്‍ഥാടനത്തിനായി ഇനി ബുധനാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (6 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (8 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (11 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (14 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (16 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (21 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (39 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (3 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (3 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (3 hours ago)

Malayali Vartha Recommends