Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ബൊളീവിയൻ പീഠഭൂമി അഥവാ ഭയത്തിന്റെ മലനിരകള്‍

29 MARCH 2017 05:22 PM IST
മലയാളി വാര്‍ത്ത

സമുദ്രനിരപ്പില്‍ നിന്ന് 12,000 മുതല്‍ 16,000 അടി വരെ ഉയരത്തിലാണ് ബൊളീവിയന്‍ പീഠഭൂമിയുടെ സ്ഥാനം. ഇതിലൂടെയുള്ള യാത്ര അതികഠിനമാണ്.
ചന്ദ്രനിലെ ഭൂപ്രകൃതിക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ. സാഹസികത ഇഷ്ടമുള്ളവർക്കായി ഈ യാത്ര സമർപ്പിക്കുന്നു. ഇത്രയും ഉയരത്തില്‍ മനുഷ്യശരീരം കാലവസ്ഥയുമായി താദാത്മ്യം പ്രാപിക്കാന്‍ ദിവസങ്ങളെടുക്കും. എന്നാല്‍പ്പോലും ഉറക്കമില്ലാത്ത രാവുകളും ഹൃദയത്തിന്റെതാളത്തിലും മിടിപ്പിലുമുള്ള വ്യത്യാസങ്ങളും വേണ്ടത്ര പ്രാണവായുവിന്റെ അഭാവം നിമിത്തം ശ്വാസം നിലയ്ക്കുന്നതു പോലെയുള്ള അവസ്ഥയും ഒക്കെ ബൊളീവിയൻ യാത്രയുടെ കൂടെപ്പിറപ്പാണ്.
ജനജീവിതം ഈ ഭാഗത്ത് അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ, ആധുനിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി നമ്മള്‍ കരുതുന്ന ഒന്നും ഇവിടെ ലഭ്യമല്ല. ഇവിടെ എത്തിക്കഴിഞ്ഞാൽ വളരെ ആഡംബര പൂർണ്ണമായ ഹോട്ടലുകളൊന്നും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവില്ല. പകരം വളരെ പരിമിതമായ സൗകര്യങ്ങളെ ഇവിടെ കിട്ടുകയുള്ളു. അതുകൊണ്ടു തന്നെ സാഹസികതയോടൊപ്പം ക്ഷമ ശീലവും ഉള്ളവർക്കേ ഈ യാത്ര സുഗികുകയുള്ളു.
വൈദ്യസഹായം പേരിനുപോലുമില്ല. എന്തെങ്കിലും സംഭവിച്ചാല്‍ വിധി എന്നു കരുതാനേ നിവൃത്തിയുള്ളു. പകല്‍ പൊള്ളുന്ന വെയില്‍, രാത്രിയില്‍ കമ്പിളികളാല്‍ മൂടിയാല്‍ പോലും സഹിക്കാനാവാത്ത തണുപ്പ്, പ്രാണവായുവിന്റെ കുറവ്... ഇതൊക്കെയാണ് ഇവിടുത്തെ കാലാവസ്ഥ. എങ്കിലും ഇവിടെ പ്രകൃതിയുടെ മായികഭാവം അതിന്റെ പാരമ്യത്തില്‍ ആസ്വദിക്കാം. മഞ്ഞണിഞ്ഞ കൊടുമുടികളും അഗ്‌നിപര്‍വതങ്ങളും ഫ്‌ളൂറസന്റ് നിറമുള്ള തടാകങ്ങളും അതില്‍ നിറയെ ഫ്‌ളാമിംഗോ പക്ഷികളും... ചൂടു നീരുറവകള്‍, അനന്തതയില്‍ അലിയുന്ന ഒന്നുമില്ലായ്മയുടെ വിശാലത... ഇതാണ് ബൊളീവിയൻ പീഠഭൂമി.
പ്രകൃതിയുടെ ഈ മാസ്മര സൗന്ദര്യം ആസ്വദിച്ച് തുടങ്ങിയാൽ പിന്നെ അതുവരെ അറിഞ്ഞ കഷ്ടതകളൊന്നും വലുതായി തോന്നുകയില്ല. ഒരു സഞ്ചാരിയുടെ സ്വപ്ന യാത്രയ്ക്കുള്ള ചേരുവകള്‍ എല്ലാം ഇവിടെ ചേരുംപടി ചേര്‍ത്തിരിക്കുന്നു. വെറും 10,000 ആളുകള്‍ മാത്രം താമസിക്കുന്ന ഉയുണി, ദരിദ്രമായ, പൊട്ടിപ്പൊളിഞ്ഞ തെക്കുപടിഞ്ഞാറന്‍ ബൊളീവിയയിലെ ഒരു ചെറുപട്ടണം. ഇതാണ് പ്രവേശനകവാടം. അവിടെയെത്തിയാലേ ബൊളീവിയയിലേക് പോകാൻ കഴിയു. സഞ്ചാരികളെ കൊണ്ടുമാത്രം ജീവിക്കുന്ന ഈ പട്ടണത്തില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. എല്ലാം പൊതു സൗകര്യങ്ങൾ മാത്രം.
ഇവിടെ നിന്നും പീഠഭൂമിയിലേയ്ക്കുള്ള യാത്ര ഫോര്‍വീല്‍ ഡ്രൈവില്‍ മാത്രമേ സാദ്ധ്യമാവൂ. ആ ഭാഗം മുഴുവന്‍ കുന്നും മലകളുമാണ്. മറ്റൊരു കൗതുകകരമായ കാഴ്ച, പാറകളുടെ ഗാലറിയാണ്. കറുത്ത പാറക്കൂട്ടങ്ങളല്ല, ചെമ്മണ്‍ നിറമുള്ളവ. അവ ആയിരവും പതിനായിരവും ഒന്നുമല്ല, ലക്ഷക്കണക്കിനാണ്. കുറച്ചു ദൂരംകൂടി യാത്ര തുടരുമ്പോള്‍ മരുഭൂമിക്ക് നടുവില്‍ ഒരു മരം മാത്രം നില്‍ക്കുന്നു. അത്യപൂര്‍വമായ ഒരു കാഴ്ച. അടുത്തു എത്തുമ്പോഴാണ് സത്യം തിരിച്ചറിയുന്നത്. 'ആര്‍ബോള്‍ ദി പിയേദ്ര' എന്നു വിളിക്കുന്ന കല്ലുകൊണ്ടുള്ള മരമാണിത്. കാറ്റിന്റേയും സൂര്യന്റെയും സ്‌നേഹലാളനകള്‍ ഒരു പാറയ്ക്ക് മരത്തിന്റെ ജന്മം കൊടുത്തിരിക്കുന്നു. അത് കാണുമ്പോൾ നമുക് വളരെ അത്ഭുതം തോന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (28 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (54 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (16 hours ago)

Malayali Vartha Recommends