Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവില ഒരുലക്ഷം രൂപയിലേക്ക് കുറയാൻ ഇനി വെറും 320 രൂപയുടെ ദൂരം...ആകാംക്ഷയോടെ വിപണി..റോക്കറ്റ് പോലെ കുതിച്ചുയരാനും പെട്ടെന്ന് താഴാനും പിന്നിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്?


വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...


ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ


ജടായു കൊല്ലത്തുകാരനാണോ ആന്ധ്രക്കാരനാണോ..?സോഷ്യൽ മീഡിയ ചർച്ച മുറുകുന്നതിനിടെ ജടായു എർത്ത് സെന്ററിൽ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ..


അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

ഇതൊന്നും പ്രതീക്ഷിച്ചതല്ല... പ്രിയദർശൻ സിനിമ പോലെ മനോഹരമായ ക്ലൈമാക്സ്! അച്ഛനായി സംഗീത് പ്രതാപ്; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം

04 NOVEMBER 2026 10:46 AM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപും ഭാര്യ ആൻസി അന്നവും. ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ ഹൃദയസ്പർശിയായ കുറിപ്പും മനോഹരമായൊരു വീഡിയോയും പങ്കുവച്ചാണ് സംഗീത് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

നേരത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പ് തിയേറ്റർ പശ്ചാത്തലമാക്കിയുള്ള വ്യത്യസ്തമായ മറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെ സംഗീത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോയുടെ അവസാന ഭാഗത്ത് കുഞ്ഞിന്റെ വരവ് അറിയിക്കുന്ന സർപ്രൈസാണ് ഒരുക്കിയിരിക്കുന്നത്. പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ വീഡിയോയുടെ ക്ലൈമാക്സിലാണ് പെൺകുഞ്ഞ് പിറന്ന വിവരം വെളിപ്പെടുത്തുന്നത്.

കുഞ്ഞിനായി കാത്തിരുന്ന ആ രാത്രിയിലെ അനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള സംഗീതിന്റെ കുറിപ്പും ആരാധകരുടെ മനസ്സുതൊടുകയാണ്. ചെറിയ കാര്യങ്ങൾക്കുപോലും ഭയപ്പെട്ടിരുന്ന ഭാര്യ, കുഞ്ഞിനെ ലോകത്തേക്ക് കൊണ്ടുവരാനുള്ള സമയത്ത് താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ധൈര്യശാലിയായി മാറിയെന്നാണ് സംഗീത് കുറിച്ചത്.

കുഞ്ഞിന്റെ തല ആദ്യമായി കണ്ട നിമിഷം ഒരു കൊച്ചുകുട്ടിയെപ്പോലെ താൻ പൊട്ടിക്കരഞ്ഞുവെന്നും ആ നിമിഷം മൂന്ന് ഹൃദയങ്ങൾ ഒന്നിച്ച് മിടിച്ചുവെന്നും താരം കുറിച്ചു. കുഞ്ഞ് ആദ്യമായി ശ്വാസമെടുത്ത നിമിഷം താനും പുനർജനിക്കുകയായിരുന്നുവെന്ന വാക്കുകളും കുറിപ്പിലുണ്ട്.

2023 നവംബറിലായിരുന്നു സംഗീത് പ്രതാപിന്റെയും ആൻസി അന്നത്തിന്റെയും വിവാഹം. 'പ്രേമലു'വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത് അഭിനയത്തിനൊപ്പം എഡിറ്റിങ്ങിലും കഴിവ് തെളിയിച്ച താരമാണ്. മമിത ബൈജുവിനൊപ്പം അഭിനയിക്കുന്ന 'ഹലോ ഡിയർ' ആണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

പുതിയ അതിഥിയുടെ വരവോടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് സംഗീത് പ്രതാപും ആൻസിയും. താരദമ്പതികൾക്ക് ആശംസകളുമായി ആരാധകരും സിനിമാലോകവും എത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (11 minutes ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (21 minutes ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (22 minutes ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (26 minutes ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (30 minutes ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (32 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (37 minutes ago)

മുഖ്യപ്രതി നിഷാന്ത്  (44 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (51 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (1 hour ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (2 hours ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

Malayali Vartha Recommends