നവാസ് മനസ് തുറക്കുന്നു... നാടുവിട്ട് തിരികെയെത്തിയ സി.ഐ. നവാസ് പറയുന്നത് നാടുവിടാന്‍ കാരണം എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ലെന്ന്
മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് സിഐ നവാസ് നാടുവിട്ട സംഭവം. എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണമെന്നും വെറെ കുറെ കാരണങ്ങളും കൂടിയുണ്ടെന്നുമാണ് സി.ഐ നവാസ് തുറന്നു പറയുന്നത്. സിറ്റി അസി. പൊലീസ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയില്‍ വയര്‍ലെസിലൂടെയുണ്ടായ വാക്കുതര്‍ക്കം മാത്രമല്ല തന്നെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. സിറ്റി സെന്‍ട്രല്‍ സ്റ്റേഷന് ഹൗസ് ഓഫിസറായിരുന്ന ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ജി. പൂങ്കുഴലിക്കു നല്കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ കരൂരില്‍ നിന്നാണു കത്തെിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരില്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുന്നൊണു വിവരം.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, നാടുവിട്ടതു സംബന്ധിച്ചുായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏല്ക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയു്. ബുധനാഴ്ച രാത്രി എസിപിയുമായി ഉായ തര്‍ക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നല്‍കിയിട്ടുണ്ട്.
പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മൊഴിയായി നല്‍കിയിട്ടുണ്ടെന്ന് തിരിച്ചെത്തിയ സി.ഐ നവാസ് നേരത്തെ വ്യക്തമാക്കിയത്. മനസിന് വിഷമമുണ്ടായപ്പോള്‍ ഏകാന്തത ആഗ്രഹിച്ചാണ് നാടുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അച്ചടക്കം പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും സി.ഐ നവാസ് പറഞ്ഞു.
ഡി.സി.പി പൂങ്കുഴലിക്ക് നല്കിയ മൊഴിയില്‍ പറയാനുള്ള കാര്യങ്ങളെല്ലാം വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍വീസിന്റെ ഭാഗമായി തുടരുന്നതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. മനസിന് വലിയ വിഷമമുണ്ടായിരുന്നു. ഏകാന്തത ആഗ്രഹിച്ചാണ് മാറിനിന്നതെന്നും സി.ഐ നവാസ് പറഞ്ഞു.
വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. മോലുദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മട്ടാഞ്ചേരി സി.ഐ ആയി ചാര്‍ജ്ജെടുക്കും. തനിക്ക് സമൂഹം ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലിയില്‍ തുടരുമെന്നും സി.ഐ നവാസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha