Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച്‌ കണ്ടിട്ടില്ല; ബൽറാമിനും ഷാഫിക്കും ഫിറോസിനും ഒരു തുറന്ന കത്ത്

17 JUNE 2019 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്

എക്സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിവാദം തകൃതിയായി നടക്കുകയാണ്. കേരളത്തിലെ ചില എംപിമാർക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു. ഗംഭീരമായി തോറ്റെന്ന സത്യം തിരിച്ചറിയുമ്ബോഴും സ്വന്തം വാഹനത്തിലെ 'എംപി' ബോര്‍ഡ് എടുത്തുമാറ്റാന്‍ പോലും പലര്‍ക്കും തോന്നുന്നില്ല എന്നും സോഷ്യൽ മീഡിയ കാര്യമായി തന്നെ വിമർശിച്ചു.

പരിഹാസവുമായി വിടി ബൽറാം എംഎൽഎയും രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്ന് ബൽറാം വിമർശിച്ചു.

എന്നാൽ ചിത്രം വ്യാജമാണെന്ന വാദം ശക്തമായതോടെ വിടി ബല്‍റാമും ഷാഫി പറമ്പിലും പോസ്റ്റ് പിന്‍വലിച്ചെങ്കിലും പികെ ഫിറോസ് അടക്കമുള്ളവര്‍ സത്യം പുറത്തുവരണമെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. ആരോപണ വിധേയനായ മുന്‍ എംപി സമ്പത്ത് പോലും ചിത്രം വ്യാജനാണെന്ന് ഉറപ്പിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫിറോസടക്കമുള്ളവരുടെ വാദം.

EX MP കാര്‍ വിവാദം തുടരുന്നതിനിടെയാണ് ഇത് ഉയര്‍ത്തിവിട്ട യുഡിഎഫിലെ യുവ നേതാക്കളോട് പാലാരിവട്ടം മേല്‍പ്പാലത്തിലെ അഭിപ്രായമാരാഞ്ഞ് നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ രംഗത്തെത്തിയത്. ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളതെന്ന് ചൂണ്ടികാട്ടിയ അന്‍വര്‍, പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ വി.ടി.ബൽറാം ഷാഫി പറമ്പിൽ പി കെ ഫിറോസ്‌ എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ചോദിച്ചു. വിഷയത്തില്‍ മൂന്ന്പേരുടെയും അഭിപ്രായം അറിയാനാഗ്രഹമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലുടെ വ്യക്തമാക്കി.

അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ശ്രീ.വി.ടി.ബൽറാം MLA, ശ്രീ.ഷാഫി പറമ്പിൽ MLA, ശ്രീ.പി.കെ.ഫിറോസ്‌,... ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളത്‌. പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച്‌ കണ്ടിട്ടില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാർ എന്ന നിലയിൽ,പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകൾ അറിയാൻ ഞാൻ ഉൾപ്പെടുന്ന പൊതുജനങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌.

കഴിഞ്ഞ യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ നടന്ന ഈ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച്‌ നിങ്ങൾക്ക്‌ മൂന്ന് പേർക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങൾ വലിയ ആഗോള വിഷയമാക്കി ഉയർത്തുന്ന ഒരു ബോർഡ്‌ വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത്‌ എത്തുന്നതാണോ?നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചർച്ചകൾ നിർജ്ജീവമാക്കാനല്ലേ ശ്രമം? ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി നിങ്ങൾക്ക്‌ വിലക്കുകൾ നിലവിലുണ്ടോ? മറുപടി പ്രതീക്ഷിച്ച്‌ കൊണ്ട്‌ നിർത്തുന്നു എന്ന് അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം സമ്പത്തിന്റെ വാഹനത്തിലെ ചുവന്ന ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍, കേരള സര്‍ക്കാര്‍ വകുപ്പുകളുടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാ അഥേറിറ്റികളുടെ തലവന്‍മാര്‍ക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവി സംബന്ധിച്ച ബോര്‍ഡ് വാഹനത്തിന്റെ മുന്നിലും പിന്നിലും 25-10 സെന്റീ മീറ്റര്‍ അളവിലുള്ള ചുവന്ന പ്രതലത്തിലുള്ള ബോര്‍ഡില്‍ 40 മില്ലീമീറ്റര്‍ ഉയരത്തിലും 8 മില്ലീ മീറ്റര്‍ ഘനത്തിലുമുള്ള അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

മറിച്ച് ചെയ്യുന്നത് മോട്ടോര്‍ വാഹനച്ചട്ടങ്ങളുടെയും ഉത്തരവുകളുടെയും കോടതി വിധികളുടെയും ലംഘനമായതിനാല്‍ ഇത്തരം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഗതാഗത കമ്മിഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (3 hours ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (4 hours ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (4 hours ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (5 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (5 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (9 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (10 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (10 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (10 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (10 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (10 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (10 hours ago)

Malayali Vartha Recommends