Widgets Magazine
17
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ


ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത


ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍

അതുല്യ"പ്രതിഭയ്‌ക്കായി പ്രാർഥനയുമായി കേരളം; ദേശീയ-സംസ്‌ഥാനതലങ്ങളില്‍ ഹര്‍ഡില്‍സ്‌ മെഡല്‍ ജേതാവായ, കോട്ടയം, പമ്പാവാലി സ്വദേശി അതുല്യ പി. സജിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈ കോർത്ത് കേരളം

11 JULY 2019 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം

ശ്വാസകോശത്തിനു ഗുരുതരരോഗം ബാധിച്ച്‌, ആശുപത്രിക്കിടക്കയില്‍ വിധിയോടു മല്ലടിക്കുന്ന "അതുല്യ"പ്രതിഭയ്‌ക്കായി പ്രാർത്ഥനയോടെ കേരളം. ദേശീയ-സംസ്‌ഥാനതലങ്ങളില്‍ ഹര്‍ഡില്‍സ്‌ മെഡല്‍ ജേതാവായ, കോട്ടയം, പമ്പാവാലി സ്വദേശി അതുല്യ പി. സജിയുടെ ജീവന്‍ രക്ഷിക്കാന്‍ ഹോട്ടല്‍ തൊഴിലാളിയായ അച്ഛൻ ഏറെ കഷ്ടപ്പെടുകയാണ്.

കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വർണ മെഡൽ ജേതാവ് ദേശിയ മീറ്റിലെ വെള്ളിമെഡൽ ജേതാവ് ജി.വി രാജ സ്പോർട്സ് സ്കൂളിലെ മികച്ച വിദ്യാർത്ഥിനി.. ഇത് വരെ വാരികൂടിയത് എണ്ണിത്തീർക്കാനാവാത്ത മെഡലുകൾ. പ്ലസ് ടു പരീക്ഷയിൽ എൺപതു ശതമാനത്തിലേറെ മാർക്ക് വാങ്ങിയത് ആ ഭാവിതാരം ഇപ്പോൾ ഐ സി യു വിലാണ്. സ്പോർട്സ് സ്കൂളുകളിൽ അഡ്മിഷൻ എല്ലാംശരി ആയി വന്നോപ്പോഴാണ് തലച്ചോറിൽ അണുബാധ ഉണ്ടായത്.

എന്നാൽ അവൾ തോറ്റില്ല ആത്മവീര്യത്തോടെ എതിരാളികളെ തോൽപിച്ച അതുല്യ അതെ വാശിയോടെ രോഗത്തെയും തോൽപിച്ചു. പിന്നീട് ട്രാക്കിലേക്ക് മടങ്ങി എത്തിയെങ്കിലും വീണ്ടും വിധി ഒരു മത്സരവുമായി അതുല്യക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ശ്വാസം മുട്ടലിന്റെ രൂപത്തിലായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയിൽ ശ്വാസകോശം ചുരുങ്ങുന്ന അസുഖം എന്നെന്നും കണ്ടെത്തി. വിദഗ്ധ ചികിത്സ വേണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വളരെയേറെ ചിലവുള്ള ലേസർ ശാസ്ത്ര ക്രിയയാണ് പ്രതിവിധി.

കായികവകുപ്പുമന്ത്രി ഇ.പി. ജയരാജന്‍, അതുല്യയുടെ ചികിത്സയ്‌ക്കായി ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ അനുവദിച്ചു. ശ്വാസകോശം ചുരുങ്ങുന്ന അസുഖവുമായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐ.സി.യു. വെന്റിലേറ്ററില്‍ കഴിഞ്ഞ അതുല്യയ്‌ക്കു ഡോക്‌ടര്‍മാര്‍ അടിയന്തര ലേസര്‍ ശസ്‌ത്രക്രിയ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പുട്ടപര്‍ത്തിയിലും മാത്രമാണിതിനു സൗകര്യമുള്ളത്‌. ശസ്‌ത്രക്രിയയ്‌ക്കായി മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ്‌ കൂലിക്കുള്ള 10,000 രൂപ പോലും ഹോട്ടല്‍ തൊഴിലാളിയായ പിതാവ്‌ സജിയുടെ പക്കലുണ്ടായിരുന്നില്ല.
അതുല്യയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്‌ഥ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇ.പി. ജയരാജന്‍ ഇന്നലെ വൈകിട്ടു വകുപ്പുതലയോഗം വിളിച്ചുചേര്‍ത്താണ്‌ അടിയന്തരസഹായമായി മൂന്നുലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്‌.

ഇന്നലെ ഉച്ചയ്‌ക്കു തിരുവനന്തപുരത്തെത്തിച്ച അതുല്യയെ കിംസ്‌ ആശുപത്രി ഐ.സിയുവില്‍ പ്രവേശിപ്പിച്ചു. മന്ത്രി നേരിട്ട്‌ ആശുപത്രി അധികൃതരെ വിളിച്ച്‌ ലഭ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍സഹായവും വിദഗ്‌ധചികിത്സയും സംബന്ധിച്ച്‌ ഉടന്‍ തീരുമാനമെടുക്കും. അതുല്യയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട്‌ മന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ മെഴ്‌സിക്കുട്ടന്‍ ആശുപത്രിയിലെത്തി അതുല്യയെ സന്ദര്‍ശിച്ചു.

ബിരുദപ്രവേശനത്തിനു തയാറെടുക്കുന്നതിനിടെയാണ്‌ അസുഖബാധിതയായത്‌. കായികപ്രേമികളും അതുല്യയുടെ ചികിത്സയ്‌ക്കായി സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്‌. അവര്‍ കാത്തിരിക്കുന്നു, അവള്‍ ട്രാക്കിലേക്കു തിരികെയത്താന്‍.

Sindhu Saji, Account number : 25010100013030,Ifse : BARBORKANJIR, BANK OF BARODA,KANJIRAPALLY
Phone : 9605804802 എന്ന അകൗണ്ട് നമ്പറിലേക്ക് സഹായം നൽകാവുന്നതാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ  (3 hours ago)

ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത  (3 hours ago)

കോടികൾക്ക് വഴി മാറുന്ന കർണാടക രാഷ്ട്രീയം .....റിസോർട്ട് രാഷ്ട്രീയത്തിന്റെ പിന്നില്ലേ കഥകൾ  (3 hours ago)

ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍  (4 hours ago)

ലൈംഗിക ബന്ധത്തിൽ വാക്ക് പാലിച്ചില്ലെങ്കിൽ എട്ടിന്റെ പണി ....കാനഡ സുപ്രീം കോടതി വിധി ഇങ്ങനെ .  (4 hours ago)

ഗുണമില്ലാത്ത മന്ത്രിമാർക്ക് അന്ത്യശാസന പാർലമെന്റിൽ മുങ്ങുന്ന എം പി മാരെ വിരട്ടി മോദി  (4 hours ago)

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക... വ്യാജ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം ഭീകര മഴയുണ്ടാകും; മല്‍സ്യതൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം  (5 hours ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു  (5 hours ago)

കേരള സര്‍വ്വകലാശാലയുടെ മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍  (6 hours ago)

തുരീയം സുവര്‍ണമുദ്ര പുരസ്‌കാരം ഷാജന്‍ സി.മാത്യുവിന്  (6 hours ago)

മൂന്നാമത് കാക്കനാടന്‍ പുരസ്‌കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു; മലയാളത്തിന് ആധുനികതയുടെ മുഖം നല്‍കിയത് കാക്കനാടന്‍: ബാബു കുഴിമറ്റം  (6 hours ago)

ഇതിനെ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കാനാകില്ല... യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വ്യജചിത്രങ്ങള്‍: വിമര്‍ശനവുമായി ജോമോള്‍ ജോസഫ്  (6 hours ago)

എസ്എഫ്‌ഐക്കെതിരെ എ.കെ ആന്റണി... സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്  (6 hours ago)

സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍  (6 hours ago)

Malayali Vartha Recommends