Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊലക്കേസിലെ പ്രതി ക്വട്ടേഷന്‍ സ്വീകരിക്കാനായി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ്  

12 NOVEMBER 2019 05:42 PM IST
മലയാളി വാര്‍ത്ത

 

കിളിമാനൂര്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസ്, കുറത്തികാട് പ്രവീണ്‍ വധക്കേസ് എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവുമായ കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ വീട്ടില്‍ അപ്പുണ്ണി(34) രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലും മാവേലിക്കരയിലെ ഗുണ്ടാ നേതാവിനെ വകവരുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത സംഭവത്തിലും കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതി അപ്പുണ്ണിയെ വിട്ടുകിട്ടാന്‍ മാവേലിക്കര പോലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് മാവേലിക്കര സിഐ പി. ശ്രീകുമാര്‍ പറയുന്നു. ചില കുപ്രസിദ്ധ ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്. നിലവില്‍ അറസ്റ്റിലായ അഞ്ചുപേര്‍ പോലീസിനെ വെട്ടിച്ച് കടന്നപ്പോള്‍ അപ്പുണ്ണിയ്ക്ക് ഒളിവില്‍ കഴിയാനുള്ള സഹായവും മാവേലിക്കരയിലെ ഗുണ്ടാനേതാവിനെ വകവരുത്താനുള്ള ഒത്താശ ചെയ്തവരുമാണ്.

കായംകുളം എരുവ കോട്ടയില്‍ ഫിറോസ്ഖാന്‍ (ഷിനു29), പള്ളിക്കല്‍ മഞ്ഞാടിത്തറ ബിസ്മിനാ മന്‍സിലില്‍ ബുനാഷ്ഖാന്‍ (അച്ചു 26), തൊടുപുഴ പടിഞ്ഞാറെ വീട്ടില്‍ നിന്നും നൂറനാട് ഇടക്കും ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജീവന്‍ (പോത്ത് രാജീവ്-37), ഭരണിക്കാവ് കൊട്ടയ്ക്കാട്ട് കിഴക്കതില്‍ അഖിലേഷ് (20), ഭരണിക്കാവ് കുഴിക്കാല തെക്കതില്‍ വിവേക് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഈ മാസം ഒന്നിന് തൃക്കുന്നപ്പുഴയില്‍ നടന്ന മറ്റൊരു വധശ്രമകേസിന്റെ ഹിയറിംഗിനായി കിളിമാനൂര്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതിയായിരുന്ന അപ്പുണ്ണിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കാനായി മാവേലിക്കരയില്‍ സബ് ജയിലില്‍ എത്തിക്കവെ പോലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും അപ്പുണ്ണിയെ പിന്തുടര്‍ന്നു വന്ന ചെറുപ്പക്കാരന്‍ ഇതുവരെ പിടിയിലായിട്ടില്ല.

ബൈക്കില്‍ രക്ഷപെട്ട അപ്പുണ്ണി പള്ളിക്കലുള്ള ബുനാഷ്ഖാന്റെ വീട്ടിലെത്തി വസ്ത്രം മാറി, സുഹൃത്തായ അഖിലേഷിന്റെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചു. തുടര്‍ന്ന് ബുനാഷ്ഖാന്റെ കാറില്‍ നൂറനാട് എത്തി രാജീവന്റെ പക്കല്‍ നിന്നും സിം കാര്‍ഡ് വാങ്ങി. തുടര്‍ന്ന് കായംകുളത്തുള്ള ഗുണ്ടാനേതാവ് ഷിനുവിനെ ബന്ധപ്പെട്ട' കാറില്‍ കായംകുളത്ത് എത്തി പണം വാങ്ങുകയും ചെയ്തു.

വിവേകും ജുബിനും കൂടി ഗുണ്ടാനേതാവിന്റെ വീടും വാഹനങ്ങളും കത്തിക്കാന്‍ വേണ്ടി ചാരുമൂട്ടിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും നാല് കുപ്പി പെട്രോള്‍ വാങ്ങാന്‍ പോയത് കായംകുളത്ത് നിന്നും തിരികെ അഖിലേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ആയിരുന്നു. പുലര്‍ച്ചയോടെ ബുനാഷ്ഖാന്റെ കാറില്‍ അപ്പുണ്ണിയെ കരുവാറ്റയിലും പിറകെ കൂട്ടുപ്രതി ജുബിനെ അഖിലേഷ് ബൈക്കില്‍ കരുവാറ്റയിലും എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ജുബിന്റെ ബൈക്കില്‍ കയറിയാണ് അപ്പുണ്ണി അന്ന് എറണാകുളത്തേക്ക് രക്ഷപ്പെട്ടത്.

ഷിനു നിരവധി വധശ്രമക്കേസിലെ പ്രതിയും, ക്വട്ടേഷന്‍ നേതാവും, ബ്ലേഡ് മാഫിയയില്‍പെട്ടയാളുമാണ്. ബുനാഷ്ഖാന്‍ ക്വട്ടേഷന്‍ നേതാവും, നിരവധി തട്ടിക്കൊണ്ടുപോകല്‍, കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല മോഷണം, കഞ്ചാവ് വില്‍പന തുടങ്ങിയ കേസുകളില്‍ പ്രതിയുമാണ്. രണ്ടു തവണ ഗുണ്ടാ ആക്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധികയുടെ വിമര്‍ശനത്തിന് കിടിലന്‍ മറുപടി നല്‍കി ഷെയ് മിച്ചല്‍  (1 hour ago)

സംഗതി കഷ്ടപ്പാടാണെങ്കിലും.... താന്‍ ഇത് ഇഷ്ടപ്പെടുന്നുവെന്ന് അമല പോള്‍  (2 hours ago)

ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ആരാണെന്നോ ....?മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്..മറിച്ച് ..!  (2 hours ago)

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !  (2 hours ago)

കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!  (2 hours ago)

"അമിത്ഷായുടെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി"  (3 hours ago)

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !  (3 hours ago)

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!  (3 hours ago)

പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!  (3 hours ago)

ശ്വേതാ മേനോന്‍ ചിത്രം പറുദീസ വൈറലാകുന്നു  (3 hours ago)

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ബെന്ന്യാമിന്‍....!  (4 hours ago)

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും  (4 hours ago)

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി  (4 hours ago)

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി  (4 hours ago)

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !  (5 hours ago)

Malayali Vartha Recommends