കൊല്ലത്ത് യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സ്വത്തിനായി മകളെ കൊന്നതാണെന്ന് യുവതിയുടെ അമ്മ
കൊല്ലം കുണ്ടറയില്‍ യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുണ്ടറ മുളവന സ്വദേശി പള്ളിമുക്കില്‍ ചരുവിള പുത്തന്‍ വീട്ടില്‍ കൃതി മോഹനനാണ് കൊല്ലപ്പെട്ടത്. സ്വത്തിനായി തന്റെ മകളെ കൊന്നതാണെന്ന് അമ്മ വെളിപ്പെടുത്തി. രണ്ടാം ഭര്‍ത്താവ് വൈശാഖിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാത്രി 10 ന് ശേഷമാണ് കൃതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ കൃതിയുടെ മുഖത്ത് ശ്വാസംമുട്ടിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.
ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. വൈകിട്ട് 6 മണിയോടെ മുളവന പള്ളിമുക്കിലെ കൃതിയുടെ വീടിനടുത്ത് എത്തിയ കൃതിയുടെ രണ്ടാം ഭര്‍ത്താവ് വൈശാഖ് ഇവിടെ ജോലി നോക്കി വരുന്ന കൃതിയുടെ പിതാവ് മോഹനെ നേരില്‍ കണ്ട് കൃതിയുമായുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെടുകയും വീട്ടിലെത്തിയ ഇയാള്‍ കൃതിയെ ബെഡ്റൂമിലെത്തിച്ച് വാതിലടക്കുകയും ചെയ്തു.
ദീര്‍ഘനേരം കതകില്‍ തട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതയതോടെ കൃതിയുടെ അമ്മ മുറി തുറന്നപ്പോള്‍ കൃതിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.ബഹളം കേട്ടെത്തിയ കൃതിയുടെ പിതാവ് മോഹന്‍ സംശയം തോന്നി വൈശാഖിനെ കടന്നു പിടിച്ചെങ്കിലും കുതറിമറിയ പ്രതി കാറില്‍ കടന്നു. സ്വത്തിനായി തന്റെ മകളെ കൊന്നതാണെന്ന് അമ്മ വെളിപ്പെടുത്തി.ഒരു വര്‍ഷത്തിനു മുമ്ബ് ആയിരുന്നു കൃതിയും വൈശാഖുംതമ്മിലുള്ള വിവാഹം നടന്നത്.
വിവാഹശേഷം വിവാഹത്തോടനുബന്ധിച്ച് നല്കിയ സ്വര്‍ണ്ണവും മറ്റും വൈശാഖ് പണയപ്പെടുത്തുകയും കൃതിയുടെ അമ്മ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകള്‍ പണയം വെച്ച് 10 ലക്ഷത്തോളം രൂപ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് രണ്ടു മാസത്തോളമായി വൈശാഖിന് കൃതിയുടെ കുടുംബത്തോട് യാതൊരു തരത്തിലുമുള്ള ബന്ധങ്ങളും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha