ഹര്‍ത്താല്‍, പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ കടുത്ത ശിക്ഷ.... ബില്‍ നിയമമായി
ഹര്‍ത്താല്‍, പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷിക്കാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള ബില്‍ നിയമമായി. 2019ലെ കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്ലാണ് നിയമസഭ പാസാക്കിയത്. മന്ത്രി എ.കെ. ബാലനാണ് ബില്‍ അവതരിപ്പിച്ചത്. സ്വത്തിന് നാശംവരുത്തിയ വ്യക്തിക്ക് അഞ്ചുവര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജാമ്യമില്ലാ കേസാകും രജിസ്റ്റര്‍ ചെയ്യുക.
അതേസമയം തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ കുറഞ്ഞത് അഞ്ചുവര്‍ഷം കഠിനതടവ് എന്നത് ഒരുവര്‍ഷമാക്കി കുറവ് ചെയ്തുള്ള ഭേദഗതിയോടെയാണ് ബില്‍ പാസാക്കിയത്.
https://www.facebook.com/Malayalivartha