പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ വന്നതിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്.പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് ഇതില്‍ അഞ്ച് കോടിരൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.
നിലവില്‍ മേല്‍പ്പാലം അഴിമതിയില്‍ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ ഇക്കാര്യം കൂടി അന്വേഷിക്കാന്‍ തയാറാണെന്നുമാണ് വിജിലന്‍സിന്റെ നിലപാട്.
https://www.facebook.com/Malayalivartha