യുഎപിഎ കരിനിയമം തന്നെ; നിലപാടിൽ ഉറച്ച് പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
പൊലീസാണ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
എന്നാൽ യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി ബി. എന്നാൽ മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളോട് ഭിന്നത ഉടലെടുക്കുകയുണ്ടായി. ശബരിമലയിൽ ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിലും മാറ്റമില്ല. മുഖ്യസുപ്രീം കോടതിവിധി ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും പി ബി വിലയിരുത്തി.
https://www.facebook.com/Malayalivartha