ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം: അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, സത്യം പുറത്തുവരുമെന്നും ആര്‍ സുബ്രമണ്യം

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രമണ്യം. ഫാത്തിമയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഭാഗമായാണ് അദ്ദേഹം ഐഐടിയിലെത്തിയത്. നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, സത്യം പുറത്തുവരുമെന്നും ആര്‍ സുബ്രമണ്യം പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ആര്‍ സുബ്രമണ്യം സര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുതല്‍ ഐഐടിയില്‍ എത്തി അദ്ദേഹം തെളിവുകള്‍ ശേഖരിച്ചു. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അധ്യാപകരില്‍ നിന്നുമാണ് തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഫാത്തിമയുടെ മരണം ചര്‍ച്ചാ വിഷയമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha