കേരള ലോകായുക്തയില്‍ സീനിയര്‍ അക്കൗണ്ടന്റ് ഡെപ്യൂട്ടേഷന് നിയമനം; ശമ്പളം 30700-65400 രൂപ
കേരള ലോകായുക്തയില്‍ സീനിയര്‍ അക്കൗണ്ടന്റ്ത തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന് നിയമനമാണ് നടക്കുന്നത് . ശമ്പളം 30700-65400 രൂപയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിലായിരിക്കും മറ്റുള്ളവരെയും പരിഗണിക്കുക. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര് പാര്‍ട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷ അയക്കുക. 23നു മുമ്പായി അപേക്ഷ രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ മുച്ചയം, വികാസ് ഭവന്. പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കുക.
https://www.facebook.com/Malayalivartha