സിപിഎമ്മിനെ പൊളിച്ചടുക്കി സുരേന്ദ്രന്; ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിച്ചിട്ടുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ; ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്
ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിച്ചിട്ടുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സുരേന്ദ്രന് ആഞ്ഞടിച്ചു.
യുഎപിഎ ചുമത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്‍കിയത് സിപിഎമ്മാണ്. ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ എന്തിന് സഹായം നല്‍കിയെന്നും സുരേന്ദ്രന് ചോദിച്ചു. ജനരോക്ഷം മറികടക്കാനുള്ള അടവുനയം മാത്രമാണ് വിഷയത്തില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചിലെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha