ആരോ വിരല്‍ മീട്ടി എന്ന മനോഹരമായ ഗാനം ആലപിച്ചു; പിന്നാലെ ലൈസന്‍സ് കട്ടാക്കി പോലീസ്; യുവാവിന് പണി കിട്ടിയത് ഇങ്ങനെ
ബസോടിക്കുന്നതിനിടെ ഡ്രൈവറുടെ ഗാനാലാപനം. ഒരുകൂട്ടർ കഴിവിനെ കയ്യടിച്ചപ്പോൾ മറ്റൊരു കൂട്ടർ അദ്ദേഹത്തിന്റെ ലൈസൻസ് കട്ടാക്കി. വേറെയാരുമല്ല പോലീസ്. ഒരു കൈയ്യില്‍ സ്റ്റിയറിങ്ങും മറു കയ്യിൽ മൈക്കുമായി ഡ്രൈവറുടെ തകര്‍പ്പന്‍ ഗാനമേളയാണ് നടന്നത്. പിന്നാലെ കേരള പോലീസിന്റെ വക ലൈസന്‍സ് സസ്പെന്ഷൻ നടപടിയുമുണ്ടായി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിന് പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പോലീസ് വിഡിയോ പങ്കു വച്ചത്. ഒരു കൈയ്യില്‍ മൈക്ക് പിടിച്ച് ‘ആരോ വിരല്‍ മീട്ടി’ എന്ന ഗാനമാണ് ബസോടിക്കുന്നതിനിടെ ഡ്രൈവർ പാടുന്നത്. ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം. യുവാവ് മനോഹരമായി പാടുന്നുണ്ടെങ്കിലും തിരക്കേറിയ റോഡില്‍ വണ്ടി ഓടിക്കുന്നതിനിടെയാണ് പാടുന്നത് അപകടകരമാണ്. അതാണ് പോലീസ് ഇത്തരത്തിലൊരു കർശന നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ച സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha