Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

31 ന് നിയമസഭ തുടങ്ങാനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാന സര്‍ക്കാര്‍ വെള്ളം കുടിപ്പിക്കുമോ? ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി ഗവര്‍ണര്‍ നടത്തുന്ന നയപ്രസംഗം നിര്‍ണായകമാകും

18 JANUARY 2020 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്; 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

31 ന് നിയമസഭ തുടങ്ങാനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാന സര്‍ക്കാര്‍ വെള്ളം കുടിപ്പിക്കുമോ? സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന കേന്ദ്ര വിരുദ്ധ പ്രസ്താവനകള്‍ തൊണ്ട തൊടാതെ അദ്ദേഹം വായിക്കില്ലെന്ന് അറിയാവുന്ന സര്‍ക്കാര്‍ അത്തരം പരാമര്‍ശങ്ങള്‍ കുത്തിനിറച്ച് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.

ബജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖമായിട്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കേണ്ടത്. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. പൗരത്വ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ പോലും തള്ളി പറഞ്ഞ ഗവര്‍ണര്‍ അത്തരം പരാമര്‍ശങ്ങള്‍ നയ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കില്‍ അത് വായിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കാതിരുന്നാല്‍ അത് മുതലാക്കാനായിരിക്കും പിണറായി സര്‍ക്കാര്‍ ശ്രമിക്കുക. വീണിടം വിദ്യയാക്കുന്ന തന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമുള്ള കേരള സര്‍ക്കാര്‍ ഇതിലൂടെ പ്രബല സമുദായങ്ങളെയും പുരോഗമന ആശയക്കാരായ കേരള ജനതയെയും ഒപ്പം നിര്‍ത്തും.

നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതാത്ത കാര്യങ്ങള്‍ ഗവര്‍ണര്‍ പറയാന്‍ തുനിഞ്ഞാല്‍ അതൊരു പുതിയ കീഴ് വഴക്കത്തിന് തുടക്കം കുറിക്കും.

മന്ത്രിസഭയാണ് നയപ്രഖ്യാപനം തയ്യാറാക്കുന്നത്. ഇത് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കും. ഗവര്‍ണര്‍ക്ക് ചില പരാമര്‍ശങ്ങള്‍ യോജിക്കാത്തതായി തോനുകയാണെങ്കില്‍ അത് ഒഴിവാക്കി നല്‍കാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ പ്രസ്തുത ഭാഗം അദ്ദേഹത്തിന് വായിക്കാതെ ഒഴിവാക്കാം. വിട്ടു കളഞ്ഞാല്‍ അത് വാര്‍ത്തയാകും.ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാലും വാര്‍ത്തയാകും.

സ്വാഭാവികമായും ഗവര്‍ണര്‍ സഭയിലെത്തുമ്പോള്‍ പ്രതിഷേധം ഉറപ്പാണ്. ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധിച്ചില്ലെങ്കിലും പ്രതിപക്ഷം പ്രതിഷേധിക്കും. അത് ഒച്ചപ്പാടിന് ഇടയാക്കാം. ഭരണപക്ഷം പ്രതിഷേധിച്ചാല്‍ സംഗതി കൂടുതല്‍ ഗൗരവതരമാകും. നയപ്രഖ്യാപനമായതിനാല്‍ ഭരണകക്ഷി അതിന് തയ്യാറാകാനുള്ള സാധ്യത കുറവാണ്.

കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ പഴയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒഴിവാക്കിയത് വിവാദമായിരുന്നു. ഗവര്‍ണര്‍ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പുസ്തകത്തില്‍ സര്‍ക്കാര്‍ നിശ്ചിക്കുന്ന എല്ലാ പരാമര്‍ശങ്ങളുമുണ്ടാകും.

നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ രാജ്യത്ത് ആദ്യമായി ഒഴിവാക്കിയത് ബംഗാള്‍ ഗവര്‍ണറായിരുന്ന ധര്‍മ്മ വീരയാണ്. 1969 മാര്‍ച്ചിലായിരുന്നു സംഭവം.അജയ് മുഖര്‍ജിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജ്യോതി ബാസുവായിരുന്നു അന്ന് ഉപ മുഖ്യമന്ത്രി.ഗവര്‍ണറുടെ നടപടി ഇടതു പാര്‍ട്ടികള്‍ ചോദ്യം ചെയ്തു.

1982 ജനുവരി 30 ന് കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം പ്രസംഗം പൂര്‍ത്തിയാക്കാതെ നിയമസഭ വിട്ടു. എ. കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ സുഖ് ദേവ് സിംഗ് കാംഗ് മുമ്പുണ്ടായിരുന്ന നായനാര്‍ സര്‍ക്കാരിന് എതിരെയുള്ള ഖണ്ഡിക വായിക്കാതെ വിട്ടു കളഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് രണ്ട് തവണ നാലു ഖണ്ഡിക ഒഴിവാക്കി. ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് നയപ്രഖ്യാപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയതും വിവാദമായിരുന്നു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഉടക്ക് തുടരുന്ന സാഹചര്യത്തില്‍ ജനുവരി 31 നായി കേരളം കാത്തിരിക്കുകയാണ്. തനിക്ക് മുകളില്‍ റസിഡന്റ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗവര്‍ണറെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (38 minutes ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (51 minutes ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (1 hour ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (3 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (3 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (3 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (3 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (3 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (3 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (3 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (3 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (4 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (4 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (4 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (4 hours ago)

Malayali Vartha Recommends