Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

അമ്പരപ്പോടെ കേരളം... റിപ്പബ്ലിക് ദിനവും ഭരണഘടനയുമായി ബന്ധിപ്പിക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ നിയമത്തിനെതിരായി സംസാരിച്ചെങ്കില്‍ പണി പാളും; മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് വാക്കുകള്‍ കൈവിട്ടെങ്കില്‍ പാരയാകും

29 JANUARY 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന് വലിയ പ്രത്യേകതയുണ്ടായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ പാറശാലവരെ മനുഷ്യ മഹാ ശൃംഖല സംഘടിപ്പിച്ചു. നേതൃത്വം നല്‍കിയത് പാര്‍ട്ടിയാണെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണറിയുന്നത് റിപ്പബ്ലിക് ദിനപരിപാടിയില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നല്‍കണമെന്ന്. പറയുന്നതാകട്ടെ ഗവര്‍ണറുടെ ഓഫീസും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊരുതുന്ന പാര്‍ട്ടിയും മന്ത്രിമാരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിമാരുടെ ചെറിയ നാവ്പിഴ പോലും വലുതാകാനാണ് സാധ്യത. അതിന്‍മേല്‍ ഗവര്‍ണറുടെ നിലപാടും കേരളത്തെ മാറ്റി മറിക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിനപരിപാടിയില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നല്‍കണമെന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരോടാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യമായാണ് ഗവര്‍ണര്‍ പങ്കെടുക്കാത്ത പരിപാടിയുടെ വിശദാംശങ്ങള്‍ രാജ്ഭവന്‍ ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ റിപ്പബ്ലിക് ദിനാഘോഷം പോലുള്ള പ്രധാന പരിപാടികള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിന്റെ ഭാഗാമായാണ് ഈ നടപടിയെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും രാജ്ഭവന്‍.

മന്ത്രിമാരുടെ പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്‌കാന്‍ ചെയ്ത കോപ്പി അയച്ചു കൊടുക്കണമെന്നാണ് രാജ്ഭവന്‍ ഇന്നലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോടു നേരിട്ട് ആവശ്യപ്പെട്ടത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും വിരുദ്ധതട്ടുകളില്‍ ആയിരിക്കെയാണ് രാജ്ഭവന്റെ നിര്‍ദേശം വിവാദമാകുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട്, ജില്ലാതല ചടങ്ങുകളില്‍ മന്ത്രിമാര്‍ എന്താണു പറഞ്ഞതെന്നറിയാനുള്ള നീക്കമാണിതെന്നാണ് ആരോപണം. സംസ്ഥാനത്തെ പ്രധാന പരിപാടികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന സംവിധാനം ആരംഭിച്ചതായും ഇനിമുതല്‍ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ ഫയലിങ്ങില്‍ എല്ലാ വര്‍ഷവും ഉള്‍പ്പെടുത്തുമെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സാധാരണ ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാര്‍ത്തയുടെ കോപ്പികള്‍ രാജ്ഭവന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍, റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ മന്ത്രിമാര്‍ നടത്തുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ രാജ്ഭവന്‍ തേടാറില്ല. ആദ്യമായാണു ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ചാകും പബ്ലിക് റിലേഷന്‍സ് വകുപ്പ് മറുപടി നല്‍കുന്നത് തീരുമാനിക്കുക.

അതേസമയം കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം നിയമസഭ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പ്രമോയത്തില്‍ യു.ഡി.എഫ് ഉറച്ചുനില്‍ക്കുന്നെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ബി.ജെ.പിയുടെ മെഗാഫോണായി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടുള്ള ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇങ്ങനെ ഗവര്‍ണറെ കുടുക്കാനായി സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ക്കുമ്പോള്‍ അതുക്കും മേലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends