വലയിൽ കുടുങ്ങിയ വംശനാശം നേരിടുന്ന ഭീമൻ സ്രാവിനെ കടലിലേക്ക് തിരിച്ചു വിട്ട് മത്സ്യ തൊഴിലാളികൾ
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വമ്പൻ 'കോള്' വേണ്ടാന്ന് വെച്ച് മത്സ്യ തൊഴിലാളികൾ. തങ്ങളുടെ വലയിൽ കുടുങ്ങിയ ഭീമൻ സ്രാവിനെയാണ് മത്സ്യ തൊഴിലാളികൾ തിരികെ കടലിലേക്ക് വിട്ടത്. മത്സ്യബന്ധനത്തിനിടയിൽ വലയിൽ കുടുങ്ങിയ പുള്ളി സ്രാവിനെ പരുക്കേൽക്കാതെ കടലിലേക്ക് തിരിച്ചയച്ചത് പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾ ആണ്. പുറം കടലിലേക്കു പോയ ബോട്ടുകാരുടെ വലയിൽ ഭീമൻ സ്രാവ്
കുടുങ്ങുകയായിരുന്നു. വലയുടെ ഭാരം കണ്ടപ്പോൾ വലിയ കോളടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. എന്നാൽ വല അടുപ്പിച്ചപ്പോഴാണ് ഇവർക്ക് സംഗതി മനസ്സിലാകുന്നത്.
വംശ നാശം നേരിടുന്ന പുള്ളി സ്രാവിനെയാണ് പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. പിന്നെ ഒട്ടും സമയം കളയാതെ തന്നെ സ്രാവിനെ പരുക്കേൽക്കാതെ വലയിൽ നിന്നു മോചിപ്പിക്കാനായി എല്ലാവരുടെയും ശ്രമം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് മത്സ്യ തൊഴിലാളികൾ തിരിച്ചയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha