ചൈനയിൽനിന്ന് മടങ്ങിയെത്തിയ കോഴിക്കോട് സ്വദേശിക്കു പനിയും ശ്വാസതടസ്സവും; കൊറോണ പരിശോധനക്ക് വിധേയമാക്കി
ചൈനയിൽനിന്ന് കഴിഞ്ഞ 15ന് കോഴിക്കോട്ടെത്തിയ കുന്നമംഗലം സ്വദേശിയെ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നറിയാൻ പരിശോധയ്ക്കായി സാമ്പിൾ ശേഖരിച്ചു.
ജനുവരി ഏഴിന് ഇയാൾ ചൈനയിലേക്കുപോയിരുന്നു . 15ന് തിരിച്ചെത്തുകയും ചെയ്തു. പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. എന്നാൽ രോഗം വർധിച്ചതോടെ ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha