മെട്രോ മിക്കി' ഇനി റിഷാനയുടെ വീട്ടിൽ; ഔപചാരികമായി പൂച്ചക്കുട്ടിയെ കൈമാറി
കൊച്ചി മെട്രോയുടെ തൂണില്‍ നിന്ന് രക്ഷപ്പെട്ട 'മെട്രോ മിക്കി' എന്ന പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശിനി റിഷാന സ്വന്തമാക്കി . മെട്രോ മിക്കിയെ ദത്തെടുക്കുക എന്ന ഉദ്ദേശത്തോടെ നിരവധി ആള്‍ക്കാരായിരുന്നു മുന്നോട്ട് വന്നത്. വീട്ടിലെ വളര്‍ത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കള്‍ മുഖേന കുട്ടികളും 'മെട്രോ മിക്കി'യെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളര്‍ത്താന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി . ഉചിതമായവരെ കണ്ടെത്തിയത് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ)ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് ഏറ്റവും ഉചിതമെന്ന് വ്യക്തമായ റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. സംരക്ഷണ ചുമതല ഏറ്റെടുത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമാണ് ഔപചാരികമായി പൂച്ചക്കുട്ടിയെ കൈമാറുകയായിരുന്നു. വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ തൂണില്‍ കുടുങ്ങിയ പൂച്ചയെ രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പൂച്ചയെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha