നടിയെ ആക്രമിച്ച കേസ്... സംഭവത്തില്‍ വിചാരണ നാളെ തുടങ്ങും; ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് നാളെ നടക്കുക; കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നാളെ തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് നാളെ നടക്കുക.വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മറ്റ് രണ്ട് പ്രതികളുമായി ചേര്‍ന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം, നടിയെ ആക്രമിച്ചെന്ന കേസിനൊപ്പം വിചാരണ നടത്തരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ദിലീപ് അനാവശ്യ ഹര്‍ജി നല്കി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും അത്തരത്തിലൊരു കേസില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍പറഞ്ഞു. വിചാരണ കോടതി കുറ്റം ചുമത്തിയപ്പോള്‍ സംഭവിച്ച പിഴവാണിതെന്നും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തില്‍ ഇക്കാര്യമില്ലെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച ഇതിനായി പ്രത്യേക അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്കോടതിയില് അറിയിച്ചു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. 136 സാക്ഷികളായാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്.
https://www.facebook.com/Malayalivartha