പോലീസ് സ്റ്റേഷനിൽ വന്ന അഞ്ചാം ക്ലാസ്സ്ക്കാരൻ; കാരണം അറിഞ്ഞവർ അഭിനന്ദനം കൊണ്ട് മൂടി; ഇങ്ങനെയാകണം കുട്ടികൾ
വഴിയിൽ നിന്നും സ്വർണ്ണം കളഞ്ഞ് കിട്ടിയാൽ എന്താ ചെയ്യുക. എന്നാൽ എന്ത് ചെയണമെന്ന് കാണിച്ച് തരികയാണ് അഞ്ചാം ക്ലാസുകാരനായ ആദികേശ്. സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് സ്വര്‍ണാഭരണം കണ്ടു. ഉടനെ ആ അഞ്ചാം ക്ലാസുകാരന് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. എരുമപ്പെട്ടി നിര്‍മല സ്കൂളിലെ വിദ്യാര്‍ഥിയായ ആദികേശ് (11) ആണ് കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണവുമായി സ്റ്റേഷനിലെത്തിയത്.
തിങ്കളാഴ്ച മൂന്നരയോടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു കൈ ചെയിന്‍ കിട്ടിയത്. ഉടന്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ എത്തി ഉടമയെ കണ്ടെത്തുന്നതിനായി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ആ ചൈയിനിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. ഖാദി റോഡിന് സമീപം പട്ടച്ചാലില്‍ വീട്ടില്‍ ഷാജുവിന്റെ മകന് അസിയാന്റെ കൈ ചെയിനായിരുന്നു വിദ്യാര്‍ഥിക്ക് കിട്ടിയതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു . ചൊവ്വാഴ്ച പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്.എച്ച്.ഒ. കെ.കെ. ഭൂപേഷിന്റെ സാന്നിധ്യത്തില്‍ കൈചെയിന്‍ കൈമാറുകയും ചെയ്തു . ആദികേശ് പുതുരുത്തി പുളിക്കുന്നത്ത് വീട്ടില്‍ നന്ദന്റേയും ധന്യയുടേയും മകനാണ് .
https://www.facebook.com/Malayalivartha