ഡൊണാൾഡ് ട്രംപിന്റെ വരവ് ഫോട്ടോഷൂട്ടിൽ ഒതുക്കരുത്; വികസനോന്മുഖമായ വിഷയങ്ങളിൽ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നു; നിർദേശവുമായി കോൺഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട് ആരോപണവും നിർദേശങ്ങളുമായി കോൺഗ്രസ് രംഗത്ത്. ട്രംപിന്റെ വരവ് വെറും ഫോട്ടോഷൂട്ടിൽ ഒതുക്കരുതെന്ന് കോൺഗ്രസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ സ്വീകരണ സമിതിയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എംപി ആവശ്യപ്പെടുകയുണ്ടായി.
ട്രംപിന്റെ സ്വീകരണത്തിനായി ചിലവഴിക്കുന്ന തുകയടക്കമുള്ള വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരിപാടി ഫോട്ടോഷൂട്ടിൽ ഒതുക്കരുത്. വികസനോന്മുഖമായ വിഷയങ്ങളിൽ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ സ്വീകരണത്തിനായി പാവപ്പെട്ടവരെ അപമാനിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല നയതന്ത്ര വിഷയങ്ങളിൽ അമേരിക്കയുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha