Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവകുമാർ എം പി യായതോടെ സമയം തെളിഞ്ഞു; വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ

22 FEBRUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ശാന്തിവിള സ്വദേശി സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയതായി സൂചന. തിരുവനന്തപുരം ജില്ലയിലെ ശാന്തിവിളയിലുള്ള സാധാരണ കുടുംബത്തിലാണ് ഇയാൾ ജനിച്ചത്. കോൺഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകനായിട്ടാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കൽപ്പണിക്കാരന്റെ സഹായിയായിരുന്നു അദ്ദേഹം ദീർഘകാലം. ഇന്നും ശാന്തിവിള നിവാസികൾക്ക് ഒരു അത്ഭുതമാണ് ഇയാൾ . ശാന്തിവിളയിലും സമീപമുള്ള മാർക്കറ്റ് ജംഗ്ക്ഷനിലും കടവരാന്തയിൽ ബീഡിയും വലിച്ചുകൊണ്ടിരിക്കുന്ന ഇയാളെ ഇന്നും നാട്ടുകാർ ഓർക്കുന്നു.

ശിവകുമാർ എം പി യായതോടെ ഇയാളുടെ സമയം തെളിഞ്ഞു. കോടി കണക്കിന് രൂപയുടെ ഫണ്ടാണ് എം പി വികസന പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നത്. ഇതിന്റെ നടത്തിപ്പുകാരിൽ ഒരാൾ ഇയാളായിരുന്നു എന്നാണ് നാട്ടുകൾ പറയുന്നത്. ശിവകുമാർ സ്വത്ത് സമ്പാദിച്ചിരുന്നത് ഇയാളുടെ പേരിലായിരുന്നുവെന്നും കേൾക്കുന്നു. ശിവകുമാർ മന്ത്രിയായതോടെ ഇയാൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായി. ആരോഗ്യ വകുപ്പിൽ നടന്ന പല ഇടപാടുകളുടെയും ഇടനില ഇയാളായിരുന്നു. ഡോക്ടർമാരുടെയും നഴസുമാരുടെയും സ്ഥലം മാറ്റം നടത്തിയിരുന്നതും ഇയാളായിരുന്നു എന്നാണ് പഴയ ജീവനക്കാർ പറയുന്നത്. ഇയാൾ അറിയാതെ ശിവകുമാറിന്റെ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടക്കുമായിരുന്നില്ല. മന്ത്രിയെ കണ്ടാൽ ഇയാളെ കാണാൻ പറയുന്നു.

ശിവകുമാർ മന്ത്രിയായപ്പോൾ തന്നെ രാജേന്ദ്രൻ ഒരു സഹകരണ സംഘം ആരംഭിച്ചു. അതിന് നിരവധി ശാഖകൾ തുടങ്ങി. ഒരെണ്ണത്തിൽ സ്വന്തം മകനെ മാനേജരാക്കി. വെള്ളായണി കായലോരത്ത് റിസോർട്ടുകൾ ആരംഭിച്ചു. നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു. അടുത്ത കാലത്ത് മകൻ വാഹനാപകടത്തിൽ മരിച്ചു. സംഘം ശിവകുമാറിന്റെ ബിനാമിയാണെന്നും കേൾക്കുന്നു. ശിവകുമാറിന്റെ ഭാര്യക്ക് നേമത്തെ എയ്ഡഡ് സ്കൂളിൽ ജോലി വാങ്ങി കൊടുത്തതും രാജേന്ദ്രനാണ്. ഇതിനായി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ശിവകുമാറാണ് നേമം സ്കൂളിന് ഹയൻ സെക്കന്ററി വാങ്ങി നൽകിയത്.

പോലീസിനെ സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകള്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് കേസെടുത്തതും റെയ്ഡു നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കിയും റെയ്ഡും ചെയ്തും തളര്‍ത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ശിവകുമാറും ഉമ്മൻ ചാണ്ടിയും പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനേ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതില്‍ യാതൊരു കഴമ്പുമില്ലെന്നും മേല്‍ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട വന്ന ഉടനേ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തതെന്ന് നേതാക്കൾ പറയുന്നു.

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ അഴിമതി ആരോപണം ഉയിച്ച സര്‍ക്കാര്‍, പാലത്തിന്റെ ബലക്ഷയം തീരുമാനിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി സിംഗില്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും ഉത്തരവിനെതിരേ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്തിയാല്‍ ആരോപണം അടിസ്ഥാനരഹിതമാണെു കണ്ടെത്തും എന്നു സര്‍ക്കാര്‍ ഭയക്കുന്നു.

മുന്‍ മന്ത്രി കെ.ബാബുവിനെതിരേ ബിനാമി ഇടപാട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തു. നാലു വര്‍ഷം കഴിയുമ്പോള്‍ അത് എവിടെ എത്തിയെന്നു സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആക്ഷേപം ഉയര്‍പ്പോള്‍, സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയെയും താന്‍ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന ജുഡീഷ്യൽ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചു. ഇപ്പോള്‍ മന്ത്രിമാര്‍ക്കെതിരേ നടക്കുന്ന അന്വേഷണത്തോടും യുഡിഎഫ് പൂര്‍ണമായി സഹകരിക്കും. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന ഈ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും സിഎജി റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും കണ്ടെത്തലുകളെ സ്വാഗതം ചെയ്യുകയുമാണ് സിപിഎം പതിവായി ചെയ്യുത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടിലും സമാനമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ കേരള പോലീസിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരേ നടപടി സ്വീകരിക്കാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (1 hour ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (1 hour ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (1 hour ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (3 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (4 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (4 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (4 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (4 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (4 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (4 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (4 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (4 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (5 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (5 hours ago)

Malayali Vartha Recommends