ശുചീകരണച്ചുമതലയുള്ള ജീവനക്കാരന് സമയമില്ല; ഉച്ചഭക്ഷണ അരി സൂക്ഷിക്കുന്ന മുറി വിദ്യാഭ്യാസ വകുപ്പിലെ വനിതാസൂപ്രണ്ട് 3 മിനിറ്റില്‍ ക്ലീനാക്കി!
തൊടുപുഴ സബ് ജില്ലയിലെ അരിക്കുഴ ഗവ. എല്‍പിഎസില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഹെഡ്മാസ്റ്റര് തയാറാകുന്നില്ലെന്ന് ആരോപിച്ച് പിടിഎ അംഗങ്ങള്‍ എഇഒക്ക് പരാതി നല്‍കിയിരുന്നു.
തൊടുപുഴ എഇഒ എ. അപ്പുണ്ണി, സൂപ്രണ്ട് ജയശ്രീ എന്നിവര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ അരി സൂക്ഷിക്കുന്ന മുറി ചപ്പും ചവറും നിറഞ്ഞ് വൃത്തി ഹീനമായി കിടക്കുകയാണെന്ന് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പിലെ വനിതാ സൂപ്രണ്ട് ആയ ജയശ്രീ ശുചീകരണച്ചുമതലയുള്ള താല്‍ക്കാലിക ജീവനക്കാരനോട് വിവരം തിരക്കിയപ്പോള്‍ സമയം കിട്ടിയില്ലെന്ന് ആയിരുന്നു ജീവനക്കാരന്റെ മറുപടി. ഇത് കേട്ടതോടെ മുറി വൃത്തിയാക്കാന്‍ ചൂലുമെടുത്ത് സൂപ്രണ്ട് തന്നെ ഇറങ്ങി. 3 മിനിറ്റിനുള്ളില്‍ മുറി ക്ലീന്‍!
സ്കൂളില്‍ ശുചീകരണച്ചുമതലയുള്ള താല്‍ക്കാലിക ജീവനക്കാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വൃത്തിയാക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും സൂപ്രണ്ടും കര്‍ശന നിര്‍ദേശം നല്കി. ദിവസവും സ്കൂളുകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഹെഡ്മാസ്റ്റര്‍ക്കാണ്.
https://www.facebook.com/Malayalivartha