റോ- റോ വെസലും വിനോദ സഞ്ചാര ബോട്ടും തമ്മില്‍ കൂട്ടിയിടിച്ചു
ഇന്നലെ ഉച്ചയ്ക്ക് ഫോര്‍ട്ട്കൊച്ചി അഴിമുഖത്തു റോ-റോ വെസല്‍ വിനോദസഞ്ചാര ബോട്ടിലിടിച്ചു. ബോട്ടിന്റെ പലക തകര്‍ന്നെങ്കിലും ആളപായമില്ല.
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ-റോ വെസല്‍ അഴിമുഖത്തു നിര്‍ത്തിയിട്ടിരുന്ന 'ബേ- കിങ്' എന്ന വിനോദ സഞ്ചാര ബോട്ടില്‍ ഇടിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള 12 സ്ത്രീകളടക്കം 25 യാത്രക്കാരും 4 ജീവനക്കാരുമായി കമാലക്കടവിലെ ടൂറിസ്റ്റ് ജെട്ടിയില്‍ നിന്നു എറണാകുളത്തേക്ക് മടങ്ങവേയാണ് ബോട്ടിന് അപകടമുണ്ടായത്.
അപകടശേഷം കപ്പല്‍ ചാലിലൂടെ യാത്ര തുടര്‍ന്ന ബോട്ട് കോസ്റ്റല്‍ പൊലീസ് മടക്കി വിളിച്ചു. തുടര്‍ന്നു ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ ഫോര്‍ട്ട്കൊച്ചിയില്‍ നിന്നു ബസിലാണ് എറണാകുളത്തേക്കു കൊണ്ടുപോയത്. റോ-റോ പ്രവര്‍ത്തനം സഞ്ചാരികളെ കാണിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha