സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്
സംസ്ഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കും. കേരളത്തിലെ ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടും അന്തസ്സാര്‍ന്ന ജീവിതവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ്. സംസ്ഥാനതല പ്രഖ്യാപനം നടക്കുന്ന അതേ സമയം കേരളത്തില്‍ പഞ്ചായത്തുതല ഗുണഭോക്തൃ സംഗമവും നടക്കും. ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ നല്‍കും. ലൈഫ് മിഷനില്‍ വീട് നല്കിയ കരകുളം പഞ്ചായത്തിലെ തറട്ട പഴയാറ്റിന്‍കര കാവുവിളയില്‍ ഓമനയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പങ്കെടുക്കും. സ്വന്തം വീടില്ലാത്തതിനാല്‍ മൂന്നു ബന്ധുവീടുകളിലായാണ് ഓമനയും ഭര്‍ത്താവ് ചന്ദ്രനും മകള്‍ രോഹിണിയും കഴിഞ്ഞിരുന്നത്.
രണ്ടു ലക്ഷം വീട് പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന് അധ്യക്ഷത വഹിക്കും. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വാഗതം പറയും. ലൈഫ് സി. ഇ. ഒ യു. വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി, എ. കെ. ശശീന്ദ്രന്, എ. കെ. ബാലന്, എം. എം. മണി, മേഴ്സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണന്, ശൈലജ ടീച്ചര്‍, ഡോ. ടി. എം. തോമസ് ഐസക്ക്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി. കെ. രാമചന്ദ്രന്, വി. എസ്. ശിവകുമാര്‍ എം. എല്‍. എ, ഡോ. ശശി തരൂര്‍ എം. പി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മേയര്‍ കെ. ശ്രീകുമാര്‍, എം. എല്‍. എമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
"
https://www.facebook.com/Malayalivartha