Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്


മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി


ചോരയൊലിച്ച്‌ കിടക്കുന്ന മൂന്നുവയസുകാരിയെ കണ്ട മാതാപിതാക്കൾ അലറി വിളിച്ചു; പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞത് 20-കാരന്‍


സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 ; കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്ക് കോവിഡ് ; കൂടുതൽ പേരും വിദേശരാജ്യങ്ങളിൽ നിന്നും നിസാമുദ്ദീനില്‍ നിന്നും വന്നവർ; എട്ട് പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിൽ

സാമൂഹ്യവ്യാപനം എന്ന വാള്‍ നമ്മുടെ തലയ്ക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്; അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം; ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം; വേണ്ടത് അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി

25 MARCH 2020 09:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് ഒമ്ബത് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സാമൂഹിക വ്യാപനമെന്ന വാള്‍ ഇതുവരെ കേരളത്തിന്റെ നെഞ്ചില്‍ പതിഞ്ഞിട്ടില്ലെന്നും തലയ്ക്ക് മീതെ നില്‍ക്കുന്നുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാനത്ത് സാമൂഹിക വ്യാപനംനിലവിൽ സംഭവിച്ചിട്ടില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

'സാമൂഹ്യവ്യാപനം എന്ന വാള്‍ നമ്മുടെ തലയ്ക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ഇത് കുറ്റമറ്റരീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയണമെന്നകാര്യം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗ ബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രശ്‌നങ്ങളില്‍ കണ്ടറിഞ്ഞുള്ള ഇടപെടലിന് അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കും. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ വരെയുണ്ടാകും. സന്നദ്ധപ്രവര്‍ത്തകരെ വാര്‍ഡുതലത്തില്‍ വിന്യസിക്കും.

ഇതിനായി കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകര കണ്ടെത്തുകയും ചെയ്യും. അവരെ നിലവിലുള്ള ആവശ്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനത്തിനാകും വിനിയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്‍മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കാന്‍ അനുവദിക്കില്ല.
ഓരോ പ്രദേശത്തും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. നാട്ടില്‍ ചിലര്‍ വിവിധകാരണങ്ങളാല്‍ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവരാണ്. അത്തരക്കാര്‍ പട്ടിണികിടക്കാന്‍ ഇടവരരുത്. അതിനായി കമ്യൂണിറ്റി കിച്ചന്‍ ഒരുക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള കമ്യൂണിറ്റി കിച്ചനില്‍നിന്ന് പാചകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങള്‍ക്ക് എത്തിക്കണം.

ഓരോ തദ്ദേശസ്ഥാപനവും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കൃത്യമായ കണക്ക് ശേഖരിക്കണം. പാചകക്കാരെ തദ്ദേശസ്ഥാപനം കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച്‌ നിശ്ചയിക്കണം. അവര്‍ കൃത്യമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇത്തരം കുടുംബങ്ങള്‍ക്ക് ഭക്ഷണം വേണമെങ്കില്‍ ബന്ധപ്പെടാന്‍ ഒരു ടെലിഫോണ്‍ നമ്ബര്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരുന്നതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്. രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പു വരുത്തും. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കും. ഹൃദ്രോഗികള്‍, കിഡ്‌നി രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പാക്കണം. പാചകതൊഴിലാളികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കണം.
പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗമാണ് എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍, പത്രവിതരണക്കാര്‍, പാല്‍വിതരണം ചെയ്യുന്നവര്‍ എന്നിവര്‍. ഇവര്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തും.

വീടുകളില്‍ കഴിയുക എന്നതാണ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനം. ഇക്കാര്യത്തില്‍ സാധാരണയില്‍ കവിഞ്ഞ ഇടപെടല്‍ വേണം. റോഡുകളിലും പൊതുസ്ഥലത്തും ആളില്ലാത്ത നിലവരണം. ഇക്കാര്യം ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും. പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ, പാസോ കൈയില്‍ കരുതണം. ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. മാറ്റിവെക്കാനാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കണം. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നല്ല ധാരണയോടെ ഇടപെടണം. ഇപ്പോള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പാലിച്ചില്ലെങ്കില്‍ പലവിധ ഭവിഷ്യത്ത് വരും എന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാകും? നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്കോ? ടിക്‌ടോക് വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (2 minutes ago)

ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത് ; കൊവിഡ്  വ്യാപനം നേരിടാനാണ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്; നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്  (1 hour ago)

രാജ്യത്ത് കൊവിഡ് മരണം 75 ആയി, രോഗം സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്; ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 17 സംസ്ഥാനങ്ങളിൽ; ചൊവ  (2 hours ago)

കൊറോണയെ പൂട്ടാനാകുമോ...... പുറത്തുവരുന്നത് ശുഭ വാര്‍ത്ത; അമേരിക്കയുടെ കൊറോണവാക്‌സിനെ ഉറ്റുനോക്കി ലോകം; വാക്സിന്‍ പരീക്ഷണം തൃപ്തികരമെന്ന് യുഎസും; വാക്‌സിനില്‍ കണ്ണുംനട്ട് ലോകം  (10 hours ago)

കൊറോണ കാലത്തും വിവാദത്തില്‍പെട്ട് കേന്ദ്ര സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനിടെ കുഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചതാണ് വിവാദമായത്;  (10 hours ago)

ആ ചൈനീസ് പൂട്ട് പൊളിക്കാന്‍ സി.ഐ.എ. കോവിഡിലെ യഥാര്‍ഥ കണക്കുകള്‍ ഇനി വെളിയില്‍ വരും  (11 hours ago)

സര്‍വീസ് തുടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കാതെ റെയില്‍വേ. ലോക്ക് ഡൗണ്‍ നീളുമെന്നാണോ?  (11 hours ago)

വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്  (11 hours ago)

മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി  (12 hours ago)

ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ  (12 hours ago)

ദീപം തെളിയിക്കുമ്പോൾ കൈ പൊള്ളരുത്; പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാശം തെ​ളിയി​ക്കു​ന്ന​വ​ര്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍  (12 hours ago)

കോവിഡ് ഭീതി... ഫെഫ്‌സിക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി നയന്‍താര  (12 hours ago)

മധുരയില്‍നിന്ന് റെയില്‍പ്പാളം വഴി തിരുവനതപുരത്തേക്ക്; റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാളെ റെയില്‍വേ സംരക്ഷണസേന പിടികൂടി ആരോഗ്യവകുപ്പിനു കൈമാറി  (12 hours ago)

അനധികൃത മദ്യവില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍  (12 hours ago)

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് നാല് നില ഓഫീസ് വിട്ടു നല്‍കി ഷാരൂഖും ഗൗരിയും  (12 hours ago)

Malayali Vartha Recommends