Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ഭാര്യയെ കമ്പി കൊണ്ട് കഴുത്തിലും കാലിലും കുത്തി, കഴുത്തു ഞെരിച്ചു മദ്യം കുടിപ്പിച്ചു, പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി, പത്തൊമ്പതുകാരിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 26 കാരനായ യുവാവ് അറസ്റ്റില്‍

29 MARCH 2020 09:28 AM IST
മലയാളി വാര്‍ത്ത

പത്തൊമ്പതുകാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിന് 26 കാരനായ യുവാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യ' കേസ് കൊലപാതകമായി മാറുകയായിരുന്നു . വാമനപുരം സ്വദേശിയായ ആദര്‍ശ് ആണ് അറസ്റ്റിലായത്.

19 വയസുകാരിയായ രാകേന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി വാമനപുരം ആനാക്കുടി കുന്നുംപുറത്തു വീട്ടില്‍ നിന്നും നന്നാട്ടുകാവ് ജി.വി.എന്‍ മന്ദിരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആദര്‍ശ് ഒടുവില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
23 ന് രാത്രി 8.15 ന് ആദര്‍ശ് മദ്യവും വാങ്ങി വീട്ടിലെത്തി. 10.30 നു മുറിക്കുള്ളില്‍ വച്ച് മദ്യം കഴിച്ചു. ഇതിനിടെ ആദര്‍ശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ച് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകള്‍ അന്വേഷണത്തിന് തെളിവായി ശേഖരിച്ചിട്ടുണ്ട്.

കഴുത്തു ഞെരിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.

പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കുകയും അടുത്ത സുഹൃത്തുക്കളുടെയും പിതാവിന്റെയും സഹായത്തോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നിര്‍ദേശ പ്രകാരം പോത്തന്‍കോട് സിഐ ഡി. ഗോപി , എസ് ഐമാരായ അജീഷ്, രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.

പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (13 minutes ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (18 minutes ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (1 hour ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (1 hour ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (1 hour ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (1 hour ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (1 hour ago)

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (1 hour ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (2 hours ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (2 hours ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (2 hours ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (2 hours ago)

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി  (3 hours ago)

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (3 hours ago)

രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം  (3 hours ago)

Malayali Vartha Recommends