Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

ചോറ്റുപാറ ഭൂകമ്പമാപിനി പഠന കേന്ദ്രത്തില്‍ പോര്‍ട്ടബിള്‍ സീസ്‌മോ ഗ്രാഫ് സ്ഥാപിച്ചു

29 MARCH 2020 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനിൽ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍

ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം ചോറ്റുപാറ ഭൂകമ്പമാപിനി പഠന കേന്ദ്രത്തിലെ പോര്‍ട്ടബിള്‍ സീസ്‌മോ ഗ്രാഫ് പ്രവര്‍ത്തനം തുടങ്ങി. ചെറു ചലനങ്ങള്‍ വരെ ഇനി ഡല്‍ഹി നാഷനല്‍ സീസ്‌മോളജി സെന്ററില്‍ പരിശോധനക്കു വിധേയമാക്കും. ഭൂചലനമുണ്ടായത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 2 കിലോമീറ്റര്‍ താഴെയെന്ന് കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ വിദഗ്ദ സംഘം കണ്ടെത്തിയിരുന്നു.

നാഷനല്‍ സീസ്‌മോളജി സെന്ററിലെ വിദഗ്ദ സംഘം കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രമായ ചോറ്റുപാറയില്‍ പരിശോധന നടത്തി പോര്‍ട്ടബിള്‍ സീസ്‌മോ ഗ്രാഫ് സ്ഥാപിച്ചതോടെ ചെറു ചലനങ്ങള്‍ വരെ നിരീക്ഷിക്കാന്‍ സൗകര്യം ഒരുങ്ങി. 24 മണിക്കൂറും ഡല്‍ഹി നാഷനല്‍ സീസ്‌മോളജി സെന്ററില്‍ നിന്നു ചോറ്റുപാറ ഭൂകമ്പ മാപന കേന്ദ്രം നിരീക്ഷിക്കും.

കട്ടിയേറിയ പാറയുള്ള ചോറ്റുപാറ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. 1 മുതല്‍ 3 മാസം വരെ നിരീക്ഷണം തുടര്‍ന്ന ശേഷം തുടര്‍പഠനം ആവശ്യമെങ്കില്‍ മൈക്രോ സീസ്മിക് ഡിറ്റക്ഷന്‍ സ്റ്റഡി നടത്തും. ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 നു താഴെയുള്ള ചലനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സിസ്‌മോളജിക് സെന്ററിലെ കൊടൈക്കനാല്‍, തിരുവനന്തപുരം സെന്ററുകളില്‍ 2020-ല്‍ മാത്രം ഇടുക്കിയില്‍ 13 ചലനങ്ങള്‍ രേഖപ്പെടുത്തി. കെഎസ്ഇബിയുടെ കണക്കില്‍ 18 ചലനങ്ങള്‍ നടന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 1 മുതല്‍ 2 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ചലനങ്ങളാണ് നടന്നത് എന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചലനങ്ങളില്‍ ശബ്ദം ഉണ്ടായതിനു കാരണം. ഭ്രംശ മേഖലയായതിനാലാണ് ചലനം തുടരുന്നത്. ഒരു കാരണവശാലും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിസ്‌ക് അനൈലിസ്റ്റ് ജി.എസ്.പ്രദീപ്, ജില്ല അനൈലിസ്റ്റ് സുസ്മി സണ്ണി,നാഷനല്‍ സീസ്‌മോളജി സെന്ററിലെ വിദഗ്ദരായ കുല്‍വീര്‍ സിങ്, എം.എല്‍.ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

രാജ്യത്തു ഭൂചലനമുണ്ടാകാന്‍ സാധ്യത കുറഞ്ഞ സോണ്‍ മൂന്നിലാണ് ഹൈറേഞ്ച്. ചലനങ്ങള്‍ തുടര്‍ന്നതും, ഡാമുകള്‍ കൂടുതലുള്ളതിനാലുമാണ് പ്രത്യേക സംഘത്തെ ജില്ലയില്‍ എത്തിച്ചത്. കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം വിദഗ്ദ സംഘത്തെ അനുഗമിച്ച് ഭൂചലനമുണ്ടായ കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥന മാനിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം അനുസരിച്ചാണ് സംഘം എത്തിയത്. ആദ്യഘട്ടത്തില്‍ നെടുങ്കണ്ടം പ്രഭവ കേന്ദ്രമാക്കി എന്തുകൊണ്ട് ഇത്തരം ചലനങ്ങള്‍ ഉണ്ടാകുന്നുവെന്നു വിലയിരുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (10 minutes ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (19 minutes ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (23 minutes ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (29 minutes ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (32 minutes ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (32 minutes ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (34 minutes ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (37 minutes ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (51 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (1 hour ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (1 hour ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (1 hour ago)

ജോയ് മാത്യു  (1 hour ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

Malayali Vartha Recommends