ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ കഴുതുരുട്ടി ആറ്റില്‍ ഉപേക്ഷിച്ച നിലയില്‍
കൊല്ലം, തെന്മല കഴുതുരുട്ടി ആറ്റില്‍ മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പ്രമേഹം, ചുമ, അലര്‍ജി എന്നിവയ്ക്കുള്ള ഗുളികകളും സിറപ്പും ഉപേക്ഷിച്ച നിലയില്‍ കണ്ടത് പതിമൂന്നുകണ്ണറയ്ക്ക് സമീപത്താണ്.
കഴുതുരുട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ്, ദേശീയപാതയില്‍ നിന്ന് ആറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ പാറപ്പുറത്തും ആറിന്റെ തീരത്തുമായി കിടക്കുന്ന മരുന്നുകള്‍ കണ്ടത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാര്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പരപ്പാര്‍ അണക്കെട്ടിലേക്കാണ് കഴുതുരുട്ടി നദി ഒഴുകിയെത്തുന്നത്.
ഈ മരുന്നുകള്‍ ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. മരുന്നിന്റെ ബാച്ച് നമ്പര്‍ ഉപയോഗിച്ച് സ്ഥാപനത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
https://www.facebook.com/Malayalivartha