ഇടുക്കി ബൈസണ്‍വാലിയിലെ കൊറോണ രോഗബാധിതയായ അധ്യാപിക തിരുവനന്തപുരത്തെ നിയമസഭാ മന്ദിരവും എം.എല്‍.എ. ഹോസ്റ്റലും സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പിന്റെ റൂട്ട് മാപ്പ്
ഇടുക്കി ബൈസണ്‍വാലിയിലെ കൊറോണ രോഗബാധിതയായ അധ്യാപിക തിരുവനന്തപുരത്തെ നിയമസഭാ മന്ദിരവും എം.എല്‍.എ. ഹോസ്റ്റലും സന്ദര്‍ശിച്ചു. കോവിഡ് 19 ബാധിതയായ ഇടുക്കി ബൈസണ്‍വാലിയിലെ ഏകാധ്യാപിക നിയമസഭാ മന്ദിരവും എംഎല്‍എ ഹോസ്റ്റലും സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പിന്റെ റൂട്ട് മാപ്പ്. നേരത്തെ രോഗബാധിതനായ കോണ്‍ഗ്രസ് നേതാവിനൊപ്പമാണ് ഇവര്‍ തലസ്ഥാനത്ത് പോയത്.
ഏകാധ്യാപകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ അറിയിക്കുന്നതിന് ജനപ്രതിനിധികളെ കാണുകയായിരുന്നു ഇവരുടെ ഉദ്ദേശം. മാര്‍ച്ച് 10-നാണ് ഇവര്‍ കെഎസ്ആര്‍ടിസി ബസില്‍ അടിമാലിയില്‍നിന്ന് തലസ്ഥാനത്തേക്ക് പോയത്. 11-ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിലും എത്തി. തലസ്ഥാനത്ത് ഓട്ടോറിക്ഷയില്‍ ഇവര്‍ യാത്ര ചെയ്തു.ഹോട്ടലില്‍ തങ്ങി. തിരികെ പെരുമ്പാവൂരിലേക്ക് വന്നതും കെഎസ്ആര്‍ടിസി ബസിനാണ്. 12-ന് മറയൂരിലെ ചെറുവാടുക്കുടിയില് അധ്യാപക സമരത്തില്‍ പങ്കെടുത്തു. മൂന്നാര്‍ മാര്‍ക്കറ്റിലും അന്നേ ദിവസം പോയി.
കോണ്‍ഗ്രസ് നേതാവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അധ്യാപികയ്ക്ക് രോഗം പിടിപെട്ടത്. ഇയാളുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതോടെ സ്രവം പരിശോധനയ്ക്ക് അയച്ചാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണിവര്‍.
തൊടുപുഴ ജില്ലാ ആശുപത്രിയിലുള്ള കോണ്‍ഗ്രസ് നേതാവിന്റെയും കുമാരമംഗലം സ്വദേശിയുടെയും സ്രവം പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം നെഗറ്റീവായാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വിധേയമായി ഇരുവര്‍ക്കും വീട്ടിലേക്ക് മടങ്ങാം. ഇടുക്കി ജില്ലയില്‍ 2821 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആറു പേരൊഴികെയുള്ളവര്‍ വീടുകളിലാണ്. രണ്ടു ദിവസങ്ങളിലായി ലഭിച്ച 135 സ്രവപരിശോധനാഫലങ്ങളും നെഗറ്റീവാണ്. ഇനി 29 ഫലം കൂടി ലഭിക്കാനുണ്ട്.
മുമ്പ് രോഗബാധിതനായ പൊതുപ്രവര്‍ത്തകനൊപ്പം ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കാനാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ച് 10-ന് അടിമാലിയില്‍നിന്ന് കെ.എസ്.ആര്.ടി.സി. ബസില്‍ പുറപ്പെട്ട ഇവര്‍ 11-നാണ് തിരുവനന്തപുരത്തെത്തിയത്.
പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പ്രധാന ഓഫീസിലും അന്നുപോയി. അധ്യാപക സമരത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 12-ന് മറയൂരിലെ ചെറുവാടുക്കുടി ആദിവാസിമേഖലയിലും ഇവരെത്തിയതായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട്മാപ്പ് വ്യക്തമാക്കുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ക്കഴിയുന്ന ഇവര്‍ക്ക് പൊതുപ്രവര്ത്തകനില്നിന്നാണ് രോഗം പകര്‍ന്നത്.
ജില്ലയില്‍ 5 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് നിരീക്ഷണത്തില്‍. 84 പേരെയാണ് ഇന്നലെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2737 ആയി. മൂന്നാറിലെത്തിയ വിദേശിക്കും തൊടുപുഴ കുമാരമംഗലം സ്വദേശിയായ യുവാവിനും ചെറുതോണിയിലെ പൊതുപ്രവര്‍ത്തകനും ചുരുളി സ്വദേശിക്കും ബൈസണ്‍ വാലിയിലെ അധ്യാപികയ്ക്കും ആണ് ജില്ലയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരും കോണ്‍ഗ്രസ് നേതാവുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ്. ഒരാള്‍ ചുരുളി സ്വദേശിയും രണ്ടാമത്തെയാള്‍ ബൈസണ്‍വാലിയിലെ ഏകാധ്യാപകിയുമാണ്. ചുരുളി സ്വദേശിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് രോഗം ഭേദമായി.
ജില്ലയില്‍ 5 പേര് മാത്രമാണ് ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡില്‍ ഉള്ളത്. ബാക്കി ഉള്ളവരെക്കെ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ബൈസണ്‍വാലിയില്‍ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെ ബൈസണ്‍വാലി പഞ്ചായത്തിലെ പൊതു ഇടങ്ങളും നിരത്തുകളും അണു വിമുക്തമാക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ അണുനാശിനി സ്പ്രേ ചെയ്തു.
രണ്ടാം ഘട്ടത്തില്‍ അണുനാശിനി സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.കോണ്‍ഗ്രസ് നേതാവ് ഉസ്മാന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഈ അധ്യാപിക. സംഘത്തിലെ മറ്റൊരു അധ്യാപികയ്ക്കും പനി ബാധിച്ചു എങ്കിലും സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.
"
https://www.facebook.com/Malayalivartha