കോഴിക്കോട് കലക്ടറേറ്റില്‍ കൃത്രിമ വനമൊരുങ്ങുന്നു
കോഴിക്കോട് ആസൂത്രണ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ സമീപത്തെ 5 സെന്റ് ഭൂമിയില്‍ കൃത്രിമ വനമൊരുക്കുന്ന പദ്ധതിക്ക് ഇന്നു തുടക്കമാവും. പരിസ്ഥിതി ദിനത്തില്‍ മാതൃകയാക്കന് നിലമൊരുക്കുകയാണു കലക്ടറേറ്റ്.
കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകള്‍ ഒരുക്കുന്നുണ്ട്. ഇവയ്ക്കു മാതൃക എന്ന നിലയിലാണു സിവില്‍ സ്റ്റേഷനില്‍ പച്ചത്തുരുത്ത് ഒരുക്കുന്നത്. ഹരിതകേരളം മിഷന്റെ ആശയമാണ് പച്ചത്തുരുത്ത് പദ്ധതി.
ഇന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് ആദ്യ തൈ നടും. തണല്‍മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, പൂമരങ്ങള്‍ എന്നിവയുള്‍പ്പെടെ 23 ഇനത്തില്‍പെട്ട തൈകളാണ് നടുക. പരിപാലനച്ചുമതല ഹരിതകേരള മിഷനായിരിക്കും.
ഹരിതകേരളം ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി.പ്രകാശാണ് പച്ചത്തുരുത്ത് പദ്ധതി എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ജില്ലാ ഭരണകൂടം അതിനു പച്ചക്കൊടി കാട്ടിയതോടെ രണ്ടു ദിവസം കൊണ്ട് നിലമൊരുക്കല്‍ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha