കനത്ത മഴ തുടരും: ഏഴു ജില്ലകളിൽ റെഡ് അലർട്ട്; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.
അതേസമയം കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും പല ഡാമുകളും നിറഞ്ഞ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha