എന്തിന് വേണ്ടിയായിരുന്നു ആ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്... ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കിയിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ? പ്രോട്ടോക്കോള്‍ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി
യു.എ.ഇയില്‍ നിന്നെത്തിയ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് വിശദീകരണം തേടി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയില്‍ നിന്ന് സ്വപ്നയും അവരുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ എത്ര തവണ പാര്‍സലുകള്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കണം.
അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കിയിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ? പാര്‍സലുകള്‍ കൈപ്പറ്റുന്നതിന് പ്രത്യേക അപേക്ഷ ഫോറം സ്വീകരിച്ചിരുന്നോ ഉണ്ടെങ്കില്‍ ഡിജിറ്റല്‍ ഒപ്പ് സഹിതം കൈമാറണം എന്നാണ് നിര്‍ദേശം.
നോട്ടീസില്‍ 20നകം കസ്റ്റംസിനു വിശദീകരണം നല്‍കണം.
പ്രതികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ നല്‍കാത്തതില്‍ ബി.എസ്.എന്‍.എല്ലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം, സ്വപ്നയും മറ്റു പ്രതികളും സ്വര്‍ണക്കടത്ത് വ്യവസായം പോലെയാണ് കൊണ്ടുനടന്നതെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ട്.
സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക സാമ്ബത്തിക കുറ്റകൃത്യ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികളുടെ ജാമ്യപേക്ഷയില് നാളെ വിധി പറയും.
https://www.facebook.com/Malayalivartha