ഇനി പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താം
കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി ഇനി കോവിഡ് പരിശോധന നടത്താമെന്ന് സര്‍ക്കാര്‍. കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നിര്‍ബന്ധമാണ്.
ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകള്‍ നടത്താം. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം.
ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. കേസുകള്‍ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക.
https://www.facebook.com/Malayalivartha