Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...


ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാന്‍ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രം...തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ മട്ടണ്‍ ബിരിയാണി കഴിച്ച് നേരെ പോയത്...1.20 കോടിയുടെ ആഭരണങ്ങൾ കവരാൻ...


ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..

'കേരളത്തിൽ സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ...' പുനലൂർ രാജനെ കുറിച്ച് ഡോ. ഇക്ബാൽ

15 AUGUST 2020 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി

തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജനെ അനുസ്മരിച്ച് ഡോ. ബി ഇഖ്ബാലിന്റെ ഫേസ്ബുക് കുറിപ്പ്. അതീവ ഹൃദയവേദനയോടെ തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന രാജന് കണ്ണീരോടെ സ്നേഹാദരങ്ങൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുകയുണ്ടായി. അതോടൊപ്പം തന്നെ സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ എന്ന നിലയിലായിരിക്കും പുനലൂർ രാജൻ ഓർമിക്കപ്പെടുകയെന്നും ബി ഇഖ്ബാൽ കുറിക്കുകയുണ്ടായി.

ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപം

പ്രിയ സുഹൃത്ത് പുനലൂർ രാജന് വേദനയോടെ വിട. കേരളത്തിൽ സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ എന്ന നിലയിലായിരിക്കും പുനലൂർ രാജൻ വിലയിരുത്തപ്പെടുക. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുപ്പമുള്ള കുടുംബസുഹൃത്തെന്ന നിലയിലും.

1986 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്ന കാലം മുതലാണ് രാജനുമായുള്ള അടുപ്പം ആരംഭിക്കുന്നത്. അന്ന് മെഡിക്കൽ കോളേജിലെ ഫോട്ടോഗ്രാഫറായിരുന്നു രാജൻ. രാജൻ താമസിച്ചിരുന്ന ഡി ക്വാർട്ടേഴ്സിനടുത്തുള്ള ക്വാർട്ടേഴ്സിലായിരുന്നു ഞങ്ങളുടെയും താമസം. എന്നെക്കാൾ രാജനടുപ്പം എന്റെ അമ്മ (അമ്മച്ചാ) യുമായിട്ടായിരുന്നു. അമ്മച്ചായുടെ സഹജഭാവങ്ങൾ ഒപ്പിയെടുത്ത കുറേ ഫോട്ടോകൾ രാജനെടുത്തത് ഞാൻ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. എന്നാൽ പിന്നീട് അമ്മച്ചാ കോട്ടയത്ത് വച്ച് മരിച്ചപ്പോൾ രാജനെ അറിയിക്കാൻ വിട്ടുപോയി. അതിൽ രാജനെന്നോട് തോന്നിയ പിണക്കം ഒരിക്കലും മാറിയിരുന്നില്ല.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തങ്ങളായ എല്ലാ ഫോട്ടോകളും എടുത്തിട്ടുള്ളത് രാജനാണ്. ബഷീറിന്റെ സന്തതസഹചാരിയായിരുന്നു രാജൻ. ബഷീറുമായുള്ള ബന്ധത്തെപറ്റി രാജനും ബഷീറും ധാരാളം എഴുതിയിട്ടുണ്ട്. ബഷീറിനെയും കുടുംബാംഗങ്ങളെയും എനിക്ക് പരിചയപ്പെടുത്തിയതും രാജൻ തന്നെ. (അതേപറ്റി ഞാൻ വിശദമായി എഴുതിയിട്ടുണ്ട്.)

കോഴിക്കോട് നിന്ന് ഇടക്കാലത്ത് എന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയപ്പോൾ ബഷീറിന്റെ ക്ഷണക്കത്തിൽ കേളുവേട്ടൻ, സുജനപാൽ, അന്ന് ജില്ലാ കളക്ടറായിരുന്ന കെ ജയകുമാർ (മലയാളം സർവകലാശാല മുൻ വൈസ്ചാൻസലർ) എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് രാജൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം എന്റെ ജീവിതത്തിലെ അവിസ്മരണീയ സന്ദർഭങ്ങളിലൊന്നാണ്.കേരള സർവകലാശാല വൈസ് ചാൻസലറായപ്പോൾ സ്വന്തം നാട്ടിലെ സ്വീകരണ സമ്മേളനങ്ങളെല്ലാം വേണ്ടെന്ന് പറഞ്ഞ എനിക്ക് പക്ഷേ രാജൻ കോഴിക്കോട് സംഘടിപ്പിച്ച അനുമോദന യോഗം നിരസ്സിക്കാൻ മനസ്സുവന്നില്ല.

ഇടക്ക് കോഴിക്കോട് പോകുമ്പോഴെല്ലാം രാജനെ കാണണമെന്ന് വിചാരിക്കും പക്ഷേ പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞില്ല. ഇപ്പോൾ മാതൃഭൂമി വാരികയിൽ “അനർഘനിമിഷം“ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ രാജനെ വിളിച്ച് അഭിനന്ദിക്കണമെന്ന് വിചാരിച്ചിരുന്നു. അതിനും കഴിഞ്ഞില്ല. ഇങ്ങനെയൊരു കോളം എഴുതണമെന്ന് രാജനോട് ഞാൻ ഇടക്കിടെ പറയുമായിരുന്നു. എന്റെ വലിയൊരു ആഗ്രഹം സാക്ഷാത്ക്കരിച്ചതിലുള്ള സന്തോഷം രാജനോട് നേരിട്ട് പറയാൻ കഴിയാത്തതിലുള്ള ദു:ഖം ഒരിക്കലും മായാതെ മനസ്സിലുണ്ടാവും. .
അതീവ ഹൃദയവേദനയോടെ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന രാജന് കണ്ണീരോടെ സ്നേഹാദരങ്ങൾ അർപ്പിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (9 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (11 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (26 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (31 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (3 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (4 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

Malayali Vartha Recommends