സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിയല്ലാതിരുന്നിട്ടും ശിവശങ്കറിനെതിരേ ഗുരുതര ആരോപണങ്ങളാണ് പ്രാഥമിക കുറ്റപത്രപത്രത്തില്‍ ഇഡി ഉന്നയിച്ചിട്ടുള്ളത്. വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി സൂചിപ്പിച്ചിട്ടുണ്ട്.
സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരം സ്വദേശിയുമായി ശിവശങ്കര്‍ നടത്തിയ ആശയവിനിമയം സംബന്ധിച്ച് ഇപ്പോഴും ചില ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരം കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഉണ്ടാവുമോയെന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. മറ്റൊരു ഏജന്‍സിയാണെങ്കിലും ചോദ്യം ചെയ്യലില്‍ ഇഡിക്കാവശ്യമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍ ഇഡിക്ക് മുമ്പില്‍ ഇതേകുറിച്ച് വ്യക്തമായ ഉത്തരം ശിവശങ്കര്‍ നല്‍കിയിരുന്നില്ല. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സ്വപ്നയുമായി മൂന്നുവര്‍ഷമായി ശിവശങ്കറിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.
സാമ്പത്തികമായി പ്രതിസന്ധിയിലായ സ്വപ്നയ്ക്ക് പല സ്ഥലങ്ങളില്‍ നിന്ന് കടമായി ധനസഹായം ശിവശങ്കര്‍ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജോലിയില്‍ നിന്നൊഴിഞ്ഞ സ്വപ്ന പിന്നീട് സ്പേസ് പാര്‍ക്ക് പ്രൊജക്ടില്‍ പ്രവേശിച്ചപ്പോള്‍ പരിചയപ്പെടുത്തിയതും ശിവശങ്കറാണ്. പ്രധാനപ്രതിയുമായി ഇത്രയും അടുപ്പുമുള്ള ശിവശങ്കറിനെതിരേ ഇതുവരേയും കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷമുള്ള നടപടി എന്തെന്നതാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.
സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിയെയും കേസില്‍ ലക്ഷ്യമിടുന്നതായുള്ള സൂചനയാണ് പ്രകടമാക്കുന്നത്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയെ പലതവണ സ്വപ്ന സന്ദര്‍ശിച്ചുവെന്ന കണ്ടെത്തലുകളും കേസില്‍ നിര്‍ണായകമാണ്. ഇതോടെ സ്വര്‍ണകടത്ത് കേസ് വീണ്ടും സര്‍ക്കാറിനെ വെട്ടിലാക്കുകയാണ്.
"
https://www.facebook.com/Malayalivartha


























