അമിത്ഷായോടാ കളി... ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ള കുട്ടിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; ലോറിടിയിടിച്ച് അപകടമുണ്ടാക്കാന്‍ നോക്കിയത് രണ്ട് തവണ; കാറിന്റെ ഒരു ഭാഗം തകര്‍ന്നു; അമ്പരന്ന് ബിജെപി നേതൃത്വം

എ.പി. അബ്ദുള്ള കുട്ടി എന്ന അത്ഭുത കുട്ടി ഇന്ന് വെറും ഒരു ബിജെപി നേതാവല്ല. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അതായത് നരേന്ദ്ര മോദിയോടും അമിത് ഷായോടും ജെപി നഡ്ഡയോടും ചേര്‍ന്ന് നില്‍ക്കുന്ന നേതാവ്. അബ്ദുള്ള കുട്ടിക്ക് ഒരു പോറലേല്‍ക്കുകയെന്നു വച്ചാല്‍ കേന്ദ്രം നോക്കിയിരിക്കുമോ. ഇങ്ങനെ ആര്‍ക്കും സ്വപ്നം കാണാനാവാത്ത സ്ഥാനത്തെത്തിയ അബ്ദുള്ള കുട്ടിയ്ക്ക് നേരെയാണ് ആക്രമണ ശ്രമം.
അബ്ദുള്ളക്കുട്ടിയുടെ വാഹനം മലപ്പുറത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. കാറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്നു സംശയിക്കുന്നതായി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. അപകടത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അബ്ദുള്ളക്കുട്ടിയുടെ കാറിനു പിന്നില്‍ ലോറി വന്നിടിച്ചത്. കെ.എല്‍. 65 എം. 6145 എന്ന റജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നായിരുന്നു വിശദീകരണം. സംഭവം സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ചെറിയ കയറ്റം കയറുന്നതിനിടെയാണ് ലോറി വന്ന് ഇടിച്ചത്. രണ്ട് തവണ ഇടിച്ചെന്നും കാറിന്റെ ഒരു ഭാഗം തകര്‍ന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് വരുന്നതിനിടെ പൊന്നാനിയിലെ വിലയങ്കോട് ഒരു ഫാസ്റ്റ്ഫുഡ് കടയില്‍വെച്ച് ഒരാള്‍ തന്നോട് മോശമായി പെരുമാറിയിരുന്നു. ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു. അപകടം ആസൂത്രിതമെന്നു ബിജെപിയും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടി ഇന്ന് ഔദ്യോഗികമായി പരാതി നല്‍കും. അബ്ദുള്ള കുട്ടിയുടെ അപകടം കേന്ദ്ര നേതൃത്വത്തേയും അമ്പരപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി അപ്രതീക്ഷിത നിയമനം ലഭിച്ചതോടെ എ.പി. അബ്ദുള്ളക്കുട്ടി വീണ്ടും അദ്ഭുതക്കുട്ടിയായത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടനയ്ക്ക് ന്യൂനപക്ഷ മുഖം കൂടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്ളക്കുട്ടിക്ക് ഈ സ്ഥാനം നല്‍കിയത്.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, വി. മുരളീധരന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ഇതു സഹായിച്ചു.
മംഗലാപുരത്ത് താമസമാക്കിയിരുന്ന അബ്ദുള്ളക്കുട്ടിയെ ഉഡുപ്പി എം.പിയും ബി.ജെ.പി നേതാവുമായ നളീന്‍കുമാര്‍ കട്ടീല്‍ ആണ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. മുക്താര്‍ അബ്ബാസ് നഖ്‌വിയും ഷാനവാസ് ഹുസൈനും ഒഴികെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ കാര്യമായ മുസ്ലിം നേതാക്കള്‍ ഇല്ലാത്തതും അബ്ദുള്ളക്കുട്ടിക്ക് തുണയായി.രണ്ടു തവണ വീതം എം.പിയും എം.എല്‍.എയുമായ അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിലെത്തുന്നതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം വിഭാഗവുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതിനിടെയാണ് മലപ്പുറത്ത് നിന്നും അപകടമുണ്ടാകുന്നത്. അതിനാല്‍ തന്നെയാണ് ദുരൂഹത ആരോപിക്കുന്നതും.
https://www.facebook.com/Malayalivartha


























