ഹൈക്കോടതിവിധി മറികടന്ന് കേരഫെഡില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശ്രമം

ഹൈക്കോടതിവിധി മറികടന്നു കേരഫെഡില്‍ നിലവിലുള്ള 145 ഒഴിവുകളില്‍ എഴുപതോളം എണ്ണത്തില്‍ താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. സ്‌പെഷല്‍ റൂള്‍ അംഗീകരിച്ചു കേരഫെഡിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള നീക്കം ഊര്‍ജിതമായിരിക്കെ തിരക്കിട്ടുള്ള സ്ഥിരപ്പെടുത്തല്‍ നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.
താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കേരഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ ഉള്‍പ്പെടെ 16 സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തല്‍ പാടില്ലെന്ന ഇടക്കാല ഉത്തരവുണ്ടായി.
മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞയാഴ്ച, കേരഫെഡിലെ യഥാര്‍ഥ ഒഴിവുകളുടെ എണ്ണം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്‌പെഷല്‍ റൂള്‍ അംഗീകരിച്ചു നിയമനം പിഎസ്സിക്കു വിടുന്നതോടെ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാവുക കേരഫെഡിലാണെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൃത്യമായ ഒഴിവുകളുടെ എണ്ണം കേരഫെഡ് അധികൃതര്‍ ഇനിയും കൈമാറിയിട്ടില്ലെന്നാണു സൂചന.
മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞത് സ്ഥിരപ്പെടുത്തല്‍ നീക്കം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ 10 വര്‍ഷം ജോലി നോക്കിയവരെ സ്ഥിരപ്പെടുത്താമെന്നുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേരഫെഡിലും സ്ഥിരനിയമനം നടത്തൂകയുള്ളു എന്നാണ്.
https://www.facebook.com/Malayalivartha


























