വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു... മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം

വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ജോലിഭാരവും എസ്ഐയുടെ മാനസീക പീഡനവുമാണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നു ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണന്‍ സ്റ്റേഷനിലെ ഡ്രസിംഗ് റൂമില്‍ തൂങ്ങുകയായിരുന്നു.
രാധാകൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നാലു മാസം മുന്‍പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്.
a
https://www.facebook.com/Malayalivartha


























