യുവാവിനെ ക്രിക്കറ്റ് സ്റ്റമ്പിന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസില്‍ രാമചന്ദ്രന്റെ മകന്‍ ശരത്ചന്ദ്ര(ശംഭു)നെ ക്രിക്കറ്റ് സ്റ്റമ്പിനു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേരും കുറ്റക്കാരെന്നു കോടതി. ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ സീത ഇന്നു ശിക്ഷാവിധി പറയും.
19-കാരനായ ശരത്ചന്ദ്ര(ശംഭു)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പള്ളിപ്പാട് പിലാപ്പുഴ മുല്ലശ്ശേരി തറയില്‍ ശ്യാംദാസ്(33), സഹോദരന്‍ ശാരോണ്‍ ദാസ്(31), സുഹൃത്തുക്കളായ നീണ്ടൂര്‍ ഹരീഷ്ഭവനത്തില്‍ ഹരീഷ്(33), പള്ളിപ്പാട് തോപ്പില്‍ സുനില്‍ കുമാര്‍(37)എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2011 മാര്‍ച്ച് 14-ന് പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു സംഭവം. കളിസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം. ഹരിപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത, അഡ്വ. പി.പി. ബൈജു, അഡ്വ. ആര്യാസദാശിവന്‍ എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha


























