പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായ മകളെ പീഡിപ്പിച്ചു; പിതാവ് പോക്സോ കേസില്‍ അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിനിടെ
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പിതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. വളപട്ടണം പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂളില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായെന്ന സംശയത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വളപട്ടണം പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
വളപട്ടണം എസ്. ഐ കെ.വി രേഷ്മയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 45 വയസുകാരനായ പിതാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha