സഹകരണ സംഘത്തില്‍ മുപ്പത്തിനാലായിരം രൂപയുടെ പണാപഹരണം... തൊണ്ടി മുതലുകള്‍ കാണാതായതിനാല്‍ വിചാരണ മുടങ്ങി, തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ കോടതി ഉത്തരവ്, ഡേ ബുക്കും സ്റ്റോക്ക് രജിസ്റ്ററും വൗച്ചറും ബില്ലുകളുമടക്കം 10 ഐറ്റം തൊണ്ടിമുതലുകള്‍ ഹാജരാക്കാനാണുത്തരവ്, രണ്ടു സാക്ഷികളെ തിരിച്ചയച്ചു, മാര്‍ച്ച് 8 നകം റിപ്പോര്‍ട്ട് ചെയ്യണം

ഭിന്ന ശേഷിക്കാര്‍ക്കായുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തില്‍ മുപ്പത്തിനാലായിരം രൂപയുടെ പണാപഹരണം നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസില്‍ തൊണ്ടി മുതലുകള്‍ കാണാതായതിനാല്‍ വിചാരണ മുടങ്ങി.
തുടര്‍ന്ന് തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് മാര്‍ച്ച് 8 നകം തൊണ്ടി മുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഡേ ബുക്കും സ്റ്റോക്ക് രജിസ്റ്ററും വൗച്ചറും ബില്ലുകളുമടക്കം 10 ഐറ്റം തൊണ്ടിമുതലുകള്‍ കണ്ടെത്തി ഹാജരാക്കാനാണ് മജിസ്‌ട്രേട്ട് അശ്വതി നായര്‍ ഉത്തരവിട്ടത്.
അതേ സമയം തൊണ്ടിമുതലുകളുടെ അഭാവത്താല്‍ കേസ് വിസ്തരിക്കാനാവാതെ രണ്ടു സാക്ഷികളെ കോടതി തിരിച്ചയച്ചു.
കേരള സ്റ്റേറ്റ് ഹാന്‍ഡിക്കേപ്പ്ഡ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജയദേവന്‍ ആചാരി , സെക്രട്ടറി ശ്യാമളാ ദേവി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് ഒന്നാം പ്രതി മരണപ്പെട്ടതിനാല്‍ വിചാരണ മധ്യേ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്തു.
സഹകരണ സംഘ സ്ഥാപനത്തെ വിശ്വാസ വഞ്ചന നടത്തി ചതിച്ച് അവിഹിത മാര്‍ഗ്ഗത്തിലൂടെ പണാപഹരണം നടത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി പ്രസിഡന്റും സെക്രട്ടറിയും കൂട്ടായി ചേര്‍ന്ന് 1991-92 കാലയളവില്‍ സൊസൈറ്റിയിലെ ഡേ ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയും വരവു ചിലവു കണക്കുകള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും വിവിധ ആശുപത്രികളില്‍ നിന്നും പ്രതിഫലമായി സൊസൈറ്റിക്ക് ലഭിച്ച തുകകള്‍ ബാങ്കില്‍ അടക്കാതെയും എസ്ബി റ്റി മെഡിക്കല്‍ കോളേജ് ശാഖയില്‍ നിന്നും പിന്‍വലിച്ച തുകയില്‍ കൃത്രിമം കാണിച്ചും തെറ്റായ കണക്കുകള്‍ കാഷ് ബുക്കില്‍ രേഖപ്പെടുത്തിയും കൃത്രിമം നടത്തിയ ശേഷം ആയത് നിജമാണെന്ന് കാണിച്ച് 1991 മെയ് 25 മുതല്‍ 1992 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ സൊസൈറ്റി വക 33,769 രൂപ പ്രതികള്‍ അപഹരിച്ചെടുത്ത് വിശ്വാസ വഞ്ചന നടത്തി പ്രതികള്‍ കൃത്യത്തിന് ഭാഗഭാക്കുകളായി പ്രവര്‍ത്തിച്ചും ചതി ചെയ്യും കുറ്റം ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.
"
https://www.facebook.com/Malayalivartha





















