ഇത്രയും കാലവും ഉക്രൈനിലെ സാമ്പത്തിക സ്രോതസ്സ് ആയിരുന്നു വിദേശ വിദ്യാർഥികളോട് ക്രൂരമായി പെരുമാറുന്നു; ഇന്ത്യയിലെ വിദ്യാർത്ഥികളെ രാജ്യം വിടുവാൻ സമ്മതിക്കുന്നില്ല എന്നും വാർത്തയുണ്ട്; ഉക്രൈൻ സർക്കാർ ആ ചെയ്തത് ശരിയായില്ല; പൊറുതിമുട്ടി ഉക്രൈൻ പ്രസിഡൻ്റ് സേലെൻസ്കി ജി അവിടുത്തെ എല്ലാ ജനങ്ങൾക്കും തോക്ക് വിതരണം ചെയ്യുകയും , പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രെയ്ൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു; അന്താരാഷ്ട്ര നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ഇത്രയും കാലവും ഉക്രൈനിലെ സാമ്പത്തിക സ്രോതസ്സ് ആയിരുന്നു വിദേശ വിദ്യാർഥികളോട് ക്രൂരമായി പെരുമാറുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളെ രാജ്യം വിടുവാൻ സമ്മതിക്കുന്നില്ല എന്നും വാർത്തയുണ്ട് . ഉക്രൈൻ സർക്കാർ ആ ചെയ്തത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര നിരീക്ഷണം ഇങ്ങനെ;
പണ്ഡിറ്റിൻ്റെ അന്താരാഷ്ട്ര നിരീക്ഷണം റഷ്യയുടെ ആക്രമണത്തിൽ പൊറുതിമുട്ടി ഉക്രൈൻ പ്രസിഡൻ്റ് സേലെൻസ്കി ജി അവിടുത്തെ എല്ലാ ജനങ്ങൾക്കും തോക്ക് വിതരണം ചെയ്യുകയും , പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രെയ്ൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു . ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിപ്പിക്കുന്നു.
ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാൻ യുക്രെയ്ൻ സർക്കാർ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്തൊക്കെയാണ് നടക്കുന്നത് ? പൊതു ജനങ്ങൾക്ക് തോക്ക് കൊടുത്തത് ശരിയായില്ല . പലരും ദുരുപയോഗം ചെയ്യുന്നു. തോക്ക് കണ്ട ക്രിമിനൽസ് കളുടെ കൈയ്യിൽ കിട്ടിയതോടെ ഉക്രൈനിൽ മോഷണം , പിടിച്ചുപറി വർദ്ധിച്ചു. ആയിരം കണക്കിന് സൂപ്പർ മാർക്കെറ്റ് കള്ളന്മാർ സൗജന്യമായി കിട്ടിയ തോക്ക് ഉപയോഗിച്ച് കൊള്ളയടിച്ചു.
രാജ്യത്തെ സിവിലിയന്‍മാരെ ആയുധമണിയിക്കുന്നതിലൂടെ അവര്‍ക്ക് യുദ്ധത്തില്‍ ലഭിക്കാനിടയുള്ള സിവിലിയന്‍ പരിരക്ഷപോലും അപ്രാപ്യമാക്കുന്ന തീരുമാനമാണ് യുക്ക്രൈന്‍ പ്രസിഡന്‍റ് എടുത്തത്. യുക്ക്രൈന്‍ രാജ്യത്തേ വന്‍ നശീകരണ യുദ്ധ കെടുതിയിലേക്കാണ് സെലന്‍സ്ക്കി ജി തള്ളി വിട്ട് കൊണ്ടിരിക്കുന്നത്.
ഉക്രൈൻ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നു . യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കാൻ പ്രാർത്ഥിക്കുന്നു . (വാൽകഷ്ണം .. ഇത്രയും കാലവും ഉക്രൈനിലെ സാമ്പത്തിക സ്രോതസ്സ് ആയിരുന്നു വിദേശ വിദ്യാർഥികളോട് ക്രൂരമായി പെരുമാറുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളെ രാജ്യം വിടുവാൻ സമ്മതിക്കുന്നില്ല എന്നും വാർത്തയുണ്ട് . ഉക്രൈൻ സർക്കാർ ആ ചെയ്തത് ശരിയായില്ല .)
https://www.facebook.com/Malayalivartha






















