യുക്രെയിനിൽ യുദ്ധ മുഖത്ത് നമ്മുടെ ആയിരക്കണക്കിന് സഹോദരങ്ങൾ കുടുങ്ങി കിടക്കുകയാണ്; ബാബുവിനെ മലയിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ദുർഘടമാണ് യുക്രെയിനിലെ രക്ഷാ പ്രവർത്തനം എന്ന് എല്ലാവർക്കുമറിയാം; ലോകത്തെ പ്രധാനപ്പെട്ട സൈനിക ശക്തികളിൽ ഒന്ന് റഷ്യ, മറ്റൊരു പരമാധികാര രാജ്യമായ യുക്രെയിനിന്റെ സൈന്യവുമായി യുദ്ധം ചെയ്യുകയാണ്; ഇറാഖിലെയോ അഫ്‌ഗാനിസ്ഥാനിലെയോ യെമനിലെയോ ഇവാക്വേഷൻ നടപടി പോലെ അനായാസമല്ല യുക്രെയിനിലേത് എന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണമെന്ന് സന്ദീപ് ജി വാര്യർ

യുക്രെയിനിൽ യുദ്ധ മുഖത്ത് നമ്മുടെ ആയിരക്കണക്കിന് സഹോദരങ്ങൾ കുടുങ്ങി കിടക്കുകയാണ് . ബാബുവിനെ മലയിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ദുർഘടമാണ് യുക്രെയിനിലെ രക്ഷാ പ്രവർത്തനം എന്ന് എല്ലാവർക്കുമറിയാം . ലോകത്തെ പ്രധാനപ്പെട്ട സൈനിക ശക്തികളിൽ ഒന്ന് റഷ്യ , മറ്റൊരു പരമാധികാര രാജ്യമായ യുക്രെയിനിന്റെ സൈന്യവുമായി യുദ്ധം ചെയ്യുകയാണ് .
ഇറാഖിലെയോ അഫ്‌ഗാനിസ്ഥാനിലെയോ യെമനിലെയോ ഇവാക്വേഷൻ നടപടി പോലെ അനായാസമല്ല യുക്രെയിനിലേത് എന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണമെന്ന് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലമ്പുഴയിൽ മലയിൽ കയറി കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നവരാണ് നമ്മൾ മലയാളികൾ .
രണ്ടു ദിവസത്തോളം മലയിൽ കുടുങ്ങിയ ബാബുവിന് വെള്ളം പോലും എത്തിച്ചു നൽകാൻ കഴിഞ്ഞിരുന്നില്ല . വെള്ളവും ഭക്ഷണവും കിട്ടിയില്ല എന്ന് ബാബു പരാതിയും പറഞ്ഞില്ല . ജീവൻ തിരിച്ചുകിട്ടിയതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുകയാണ് ബാബു ചെയ്തത് .
യുക്രെയിനിൽ യുദ്ധ മുഖത്ത് നമ്മുടെ ആയിരക്കണക്കിന് സഹോദരങ്ങൾ കുടുങ്ങി കിടക്കുകയാണ് . ബാബുവിനെ മലയിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ദുർഘടമാണ് യുക്രെയിനിലെ രക്ഷാ പ്രവർത്തനം എന്ന് എല്ലാവർക്കുമറിയാം . ലോകത്തെ പ്രധാനപ്പെട്ട സൈനിക ശക്തികളിൽ ഒന്ന് റഷ്യ , മറ്റൊരു പരമാധികാര രാജ്യമായ യുക്രെയിനിന്റെ സൈന്യവുമായി യുദ്ധം ചെയ്യുകയാണ് .
ഇറാഖിലെയോ അഫ്‌ഗാനിസ്ഥാനിലെയോ യെമനിലെയോ ഇവാക്വേഷൻ നടപടി പോലെ അനായാസമല്ല യുക്രെയിനിലേത് എന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണം . അതുകൊണ്ട് കിട്ടിയ ചാൻസിൽ ഗോളടിക്കണമെന്ന ദുഷ്ടലാക്ക് വച്ച് നരേന്ദ്രമോദി സർക്കാരിനെ ആക്ഷേപിക്കുന്ന പരിപാടിയിൽ നിന്ന് മലയാള മാധ്യമങ്ങൾ പിന്മാറണം .
യുക്രെയിനിലെ ഇന്ത്യൻ സമൂഹത്തെ രക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിദേശകാര്യ വകുപ്പ് . ബഹു.കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി ശ്രീ വി.മുരളീധരൻ മലയാളികളായ രക്ഷിതാക്കളുമായി നേരിട്ട് സംസാരിക്കുകയും ഇവാക്വേഷൻ നടപടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു .
അവസാനത്തെ ഇന്ത്യക്കാരനേയും യുക്രെയിനിൽ നിന്ന് നരേന്ദ്രമോദി സർക്കാർ തിരികെ കൊണ്ടുവരും . ഒരു സംശയവും വേണ്ട . എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുക മാത്രമാണ് ഇപ്പോൾ കരണീയമായിട്ടുള്ളത് .
https://www.facebook.com/Malayalivartha






















