സ്ത്രീകളടക്കമുള്ള വിനോദ സഞ്ചാരികള്‍ പെട്ടിമുടിയില്‍ കാട്ടുതീയില്‍ അകപ്പെട്ടു; വനപാലകരെത്തി രക്ഷിച്ചു

അടിമാലി റേഞ്ചിലെ പെട്ടിമുടിയില്‍ കാട്ടുതീക്ക് മുന്നിലകപ്പെട്ട സഞ്ചാരകരെ വനപാലകർ രക്ഷിച്ചു. 40ഓളം വരുന്ന വിനോദ സഞ്ചാരികളായിരുന്നു കാട്ടുതീക്ക് മുന്നില്‍ അകപ്പെട്ടത്. പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിലാണ് കാട്ടുതീ പടിര്‍ന്ന് പിടിച്ചത്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പുലര്‍ച്ചെ സൂര്യോദയം കാണാനാണ് സഞ്ചാരികള്‍ മൂന്ന് മണിക്കൂറിലേറെ സഹസിക യാത്ര ചെയ്ത് പെട്ടിമുടിയിലെത്തിയത്.
തണുപ്പും വശ്യമനോഹര കാഴ്ചകളുമുള്ള പെട്ടിമുടിയില്‍ പുല്‍മേടുകളാണ് കൂടുതല്‍. കടുത്തവേനലില്‍ പുല്‍മേടുകള്‍ ഉണങ്ങി നില്‍ക്കുകയാണ്. ഇതിലേക്കാണ് ഞായറാഴ്ച രാവിലെ തീ പടര്‍ന്ന് പിടിച്ചത്. ഇതോടെ പരിഭ്രാന്തരായ സഞ്ചാരികള്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.
റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നിവരുടെ നേത്യത്വത്തില്‍ മച്ചിപ്ലാവ് സ്റ്റേഷനില്‍നിന്നും കൂമ്ബന്‍പാറ ഓഫിസില്‍നിന്നും വനംവകുപ്പ് ജീവനക്കാരും ഫയര്‍ വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഇതിനുശേഷം സ്ത്രീകള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കി. അടിമാലി കൂമ്ബന്‍പാറയില്‍നിന്നും അപകടം പിടിച്ച ദുര്‍ഘടമായ കയറ്റം കയറിവേണം പെട്ടിമുടിയിലെത്താന്‍. ചെറിയ അശ്രദ്ധ തന്നെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന സ്ഥലവുമാണ്.
https://www.facebook.com/Malayalivartha






















