ജോലിചെയ്തുകൊണ്ടിരുന്ന യുവതിയെ മാറി നിന്ന് നിരീക്ഷിച്ചു! കിട്ടിയ സമയം നോക്കി നോക്കി യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച് രക്ഷപ്പെട്ടു : അറുപതുകാരന്‍ അറസ്റ്റില്‍

യുവതിയുടെ കണ്ണിൽ മണ്ണ് വാർ വിതറി മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 60 വയസുകാരനായ ജമാലുദീനെയാണ് പുനലൂര്‍ പൊലീസ് ചെയ്തത്. ചന്ദനശേരി വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല് അറുക്കുവാനായി വരുന്ന പ്രതി ജോലിക്ക് പോകുന്ന യുവതിയെ ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇത് വഴി വന്ന യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി പ്രതി മാല പൊട്ടിച്ച് സ്‌കൂട്ടര്‍ എടുത്ത് കടന്നുകളയുകയായിരുന്നു. ഇതിനുശേഷം യുവതി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയയത്.
പുനലൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐ മാരായ ഹരീഷ്, അജികുമാര്‍, ജീസ് മാത്യു, എ എസ് ഐ മാരായ രാജന്‍, അമീന്‍ സി.പി.ഒ മാരായ അജീഷ്, ഗിരീഷ്, ഉമേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















